ഹൈദരാബാദ് : ഗണേശോത്സവത്തിന് വിരാമമിട്ട് നടന്ന ലഡു ലേലം വിളിയിൽ പ്രശസ്‌തമായ ബാലാപൂർ ഇനത്തെ മറികടന്ന് റിച്ച്‌മണ്ട് വില്ല ലഡു. രംഗറെഡ്ഡി ജില്ലയിലെ റിച്ച്‌മണ്ട് വില്ല കോളനിയില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട ലഡുവിന്‍റെ വിലയാണ് സംസ്ഥാനത്ത് പുതിയ റെക്കോഡ് സൃഷ്‌ടിച്ചത്. ഗണേഷ് ഉച്ചവ് സമിതിയാണ് ലഡു ലേലം സംഘടിപ്പിച്ചത്. ഞായറാഴ്‌ച 100 രൂപയിൽ ആരംഭിച്ച ലേലം എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് 69,80,000 രൂപയിലെത്തി.
ഡോ. സജി ഡിസൂസ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്രയും വലിയ തുക മുടക്കി ലഡു സ്വന്തമാക്കിയത്. ലഡു സ്വന്തമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സജി പറഞ്ഞു. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക ആർവി ദിയ ചാരിറ്റബിൾ ട്രസ്റ്റ് വഴി പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.