ന്യൂഡല്‍ഹി: ഏപ്രിൽ 26, 27 തീയതികളിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ ടെലികൺസൾട്ടേഷൻ സർവീസ് മുഖേനെ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. സഞ്ജീവനി ആരോഗ്യ പോർട്ടൽ വഴി ആയുഷ്‌മാൻ ഭാരതിന്റെ ഹെൽത്ത് ആന്‍റ് വെൽനസ് സെന്‍ററുകളിൽ ഒരു ദിവസം 3.5 ലക്ഷത്തിലധികം ടെലികൺസൾട്ടേഷനുകളാണ് നടത്തിയത്. പ്രതിദിനം മൂന്ന് ലക്ഷം ടെലികൺസൾട്ടേഷനുകൾ എന്നതായിരുന്നു മുൻകാല റെക്കോഡ്.
ഏപ്രിൽ 26, 27 ദിവസങ്ങളിലായി 76 ലക്ഷത്തിലധികം രോഗികൾ ഇ-സഞ്ജീവനി ഒപിഡി ടെലിമെഡിസിൻ നൽകുന്ന സേവനങ്ങളും പ്രയോജനപ്പെടുത്തി. എത്ര രോഗികള്‍ വന്നാലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോമിനു പിന്നിലുള്ളത്.
ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സഞ്ജീവനി പോർട്ടൽ വഴി കൺസൾട്ടേഷൻ തേടുന്ന സ്‌പോക്കുകളായി രജിസ്റ്റർ ചെയ്‌തിട്ടുള്ള ഒരു ലക്ഷം ആയുഷ്‌മാൻ ഭാരതിന്റെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളില്‍ നിന്നും 25,000-ത്തിലധികം ഹബ്ബുകളില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാണ്. ലോകത്തിലെ തന്നെ ആദ്യത്തെ ടെലിമെഡിസിൻ സംരംഭമാണ് ഇന്ത്യയുടെ ഇ-സഞ്ജീവനി പോർട്ടല്‍.
സേവനങ്ങള്‍ എന്തൊക്കെ, ആര്‍ക്കൊക്കെ?ജനറല്‍ ഒപിയും, കൊവിഡ് ഒപിയും കൂടാതെ വിവിധ തരം സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഒപി സേവനങ്ങളും ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ശരാശരി 1500 മുതല്‍ 2000 ആളുകളാണ് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതുവരെ 1.7 ലക്ഷത്തിലധികം പേരാണ് ഇ-സഞ്ജീവനി വഴി ചികിത്സ തേടിയത്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനിയുടെ പ്രത്യേകത. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.