ന്യൂഡല്‍ഹി :24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയത് 20.66 ലക്ഷം കൊവിഡ് പരിശോധനകള്‍. ഇത് ഒറ്റ ദിനം നടത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 ലക്ഷത്തോളം പരിശോധനകള്‍ നടത്തുന്നത് തുടർച്ചയായ നാലാം ദിവസമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം രാജ്യത്ത് 19.33 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് ശനിയാഴ്ച രാവിലെ വരെ 19,33,72,819 വാക്സിൻ ഡോസുകൾ 27,76,936 സെഷനുകളിലായി നൽകിയിട്ടുണ്ട്.
കൊവിഡ് ടെസ്റ്റില്‍ റെക്കോര്‍ഡ് ; രാജ്യത്ത് 24 മണിക്കൂറിനിടെ 20.66 ലക്ഷം പരിശോധന - ഇന്ത്യ
20 ലക്ഷത്തോളം പരിശോധനകള്‍ നടത്തുന്നത് തുടർച്ചയായ നാലാം ദിവസമാണെന്ന് ആരോഗ്യമന്ത്രാലയം.
കൊവിഡ് പരിശോധനയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ; 24 മണിക്കൂറിനിടെ 20.66 ലക്ഷം പരിശോധന
Read Also…..രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; വീണ്ടെടുക്കൽ നിരക്കിൽ വർധനവ്
എന്നാല്‍ രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 29,23,400 പേരാണ് രാജ്യത്ത് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കൊവിഡ് കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ നീട്ടിയിട്ടുണ്ട്.