കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ 11,967 പുതിയ കൊവിഡ് കേസുകള്‍, 53 മരണം - 53 മരണം

നിലവില്‍ 76,641 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 3,46,739 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Record 11,967 new COVID-19 cases in Rajasthan, 53 more die  COVID  53 more die  new COVID-19 cases in Rajasthan  Rajasthan  രാജസ്ഥാനില്‍ 11,967 പുതിയ കൊവിഡ് കേസുകള്‍, 53 മരണം  53 മരണം  രാജസ്ഥാന്‍
രാജസ്ഥാനില്‍ 11,967 പുതിയ കൊവിഡ് കേസുകള്‍, 53 മരണം

By

Published : Apr 19, 2021, 10:02 PM IST

ജയ്‌പൂർ: രാജസ്ഥാനില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 11,967 പുതിയ കൊവിഡ് കേസുകള്‍. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ജയ്‌പൂരില്‍ 2,011 കേസുകള്‍, ജോധ്പൂര്‍ (1,641), കോട്ട(1307), ഉദയ്പൂര്‍(702), ആല്‍വാര്‍(701), ബില്‍വാര(550), അജ്മേര്‍(403), ബികാനീര്‍(401) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച ആകെ രോഗികളുടെ എണ്ണം 4,26,584 ആയി. ഒറ്റ ദിനം 53 പേരാണ് അസുഖം ബാധിച്ച് മരണപ്പെട്ടത്. ജോധ്പൂരില്‍ 11, ജയ്പൂര്‍(11), ഉദയ്പൂര്‍(8), കോട്ട(6) എന്നിങ്ങനെയാണ് മരണനിരക്ക്. നിലവില്‍ 76,641 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

Also Read:ഡോ. മൻമോഹൻ സിംഗിന് കൊവിഡ്

3,46,739 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ഞായറാഴ്ച മാത്രം 42 മരണങ്ങളും, 10,514 പുതിയ കേസുകളുമാണ് സ്ഥിരീകരിച്ചത്. അതേസമയം ഏപ്രിൽ 16 മുതൽ രാജസ്ഥാൻ സർക്കാർ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. എല്ലാ വിദ്യാഭ്യാസ, കോച്ചിംഗ് സ്ഥാപനങ്ങളും ഏപ്രിൽ 30 വരെ അടച്ചിടും.

ABOUT THE AUTHOR

...view details