ഹൈദരാബാദ്:നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നും പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ മിന്നല്‍വേഗത്തില്‍ കുതിച്ചെത്തി മറ്റൊരു ട്രെയിന്‍. ഇതുകണ്ടതോടെ, കയറിയ ട്രാക്കില്‍ നിന്നും മാറിയ വയോധികരും സ്‌ത്രീകളുമടങ്ങുന്ന ആളുകള്‍ സെക്കന്‍ഡുകളോളം നിര്‍ത്തിയിട്ടതും കുതിച്ചുപായുന്നതുമായ ഇരു ട്രെയിനുകള്‍ക്കും ഇടയില്‍..!. അതും ബാഗും മറ്റ് സാധന സാമഗ്രികളും ഒതുക്കിപ്പിടിച്ച്, പതുങ്ങിയിരുന്ന്.
Viral video| ജീവന്‍ പണയം വച്ചത് '20 രൂപ ലാഭിക്കാന്‍'; രണ്ട് ട്രെയിനുകള്‍ക്ക് ഇടയില്‍പ്പെട്ട് യാത്രികര്‍
നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നും ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെയാണ് മറ്റൊരു ട്രെയിന്‍ കുതിച്ചെത്തിയത്. ഇതോടെ, യാത്രികര്‍ ബാഗും മറ്റു സാധനങ്ങളുമായി അരികിലേക്ക് ഒതുങ്ങി ഇരിക്കുന്നതാണ് ഭീതിയിലാഴ്‌ത്തുന്ന വൈറല്‍ വീഡിയോയില്‍
ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. '20 രൂപ റിക്ഷാക്കൂലി ലാഭിക്കാന്‍' വീഡിയോ പങ്കുവച്ച് ഗബ്ബാര്‍ എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചു. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ സുരക്ഷിതമായി ഇറങ്ങി ബസ് സ്റ്റാന്‍ഡിലേക്ക് യാത്ര ചെയ്യുന്നതിനായി റിക്ഷയ്‌ക്ക് 20 രൂപ നല്‍കാന്‍ ആളുകള്‍ തയ്യാറല്ല. അതുകൊണ്ടാണ് ജീവന്‍ പണയംവച്ച് ഇത്തരത്തില്‍ പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ചതെന്നാണ് ഗബ്ബാര്‍ പങ്കുവച്ച അടിക്കുറിപ്പിന്‍റെ ധ്വനി.
എവിടെയാണ് സംഭവം, എന്നാണ് നടന്നത്, ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമല്ല. ജൂലൈ 19 ന് പോസ്‌റ്റ് ചെയ്‌ത് വീഡിയോയ്ക്ക് 16,700 പേരാണ് ലൈക്ക് ചെയ്‌തത്. 404 പേര്‍ കമന്‍റും 3,041 പേര്‍ റീട്വീറ്റും ചെയ്‌തിട്ടുണ്ട്.