ബെൽഗാം: രമേശ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട സിഡി വിവാദത്തില്‍ ഉള്‍പ്പെട്ട യുവതിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിസിപി ഡോ.വിക്രം അമറ്റ് അറിയിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിഡി വിവാദം; യുവതിയുടെ കുടുംബത്തിന് സംരക്ഷണം നൽകാൻ തയ്യാറെന്ന് ഡിസിപി - സംരക്ഷണം
സംഭവവുമായി ബന്ധപ്പെട്ട് മകളെ അപരിചിതർ തട്ടിക്കൊണ്ടുപോയതായി പിതാവ് പരാതിയില്‍ പറയുന്നു.
സിഡി വിവാദം; യുവതിയുടെ കുടുംബത്തിന് സംരക്ഷണം നൽകാൻ തയ്യാറെന്ന് ഡിസിപി
യുവതിയുടെ പിതാവ് എപിഎംസി പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മകളെ അപരിചിതർ തട്ടിക്കൊണ്ടുപോയതായി പിതാവ് പരാതിയില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചുവരികയാണെന്ന് ഡിസിപി പറഞ്ഞു. സുരക്ഷ വേണമെന്ന കുടുംബത്തിന്‍റെ ആവശ്യത്തെത്തുടര്‍ന്ന് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും ഡിസിപി വ്യക്തമാക്കി.