ശ്രീനഗർ: താലിബാൻ ഉൾപ്പെടെയുള്ള ഏതെങ്കിലും വിദേശ ഘടകങ്ങൾ കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നുണ്ടോ എന്നറിയാൻ മനുഷ്യ-സാങ്കേതിക രഹസ്യാന്വേഷണ വിഭാഗങ്ങളെ കശ്മീർ പൊലീസ് സജീവമാക്കിയിട്ടുള്ളതായി കശ്‌മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. താലിബാനോ മറ്റേതെങ്കിലും വിദേശ ശക്തികളോ കശ്‌മീരിൽ പ്രവേശിക്കുകയാണെങ്കിൽ വിദഗ്ധമായി നേരിടാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതായി തങ്ങൾക്ക് വിവരം ലഭിക്കുന്നുണ്ടെന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.