മുംബൈ: ഹൈകമാൻഡ് ഉത്തരവാദിത്തം നൽകിയാൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ. അതേസമയം, നിലവിൽ സംസ്ഥാനത്ത് മഹാവികാസ് അഘാഡി സർക്കാർ ഉണ്ടെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ഈ സർക്കാർ അഞ്ച് വർഷം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാരിന് കോൺഗ്രസിന്‍റെ പൂർണ പിന്തുണ ഉണ്ടാകും. ആര് മുഖ്യമന്ത്രിയാകുമെന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കും. മുഖ്യമന്ത്രി പദവി തനിക്ക് ഹൈക്കമാൻഡ് കൈമാറിയാൽ മുഖ്യമന്ത്രിയാകും. 2024 ൽ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്വന്തമായി മത്സരിക്കുമെന്നും നാനാ പട്ടോലെ വ്യക്തമാക്കി.