കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് കര്‍ഷകര്‍; ചര്‍ച്ച തുറന്ന മനസോടെയാകണമെന്ന് കര്‍ഷകര്‍ - കാര്‍ഷിക നിയമം
കൃത്യമായ നിര്‍ദേശം മുന്നോട്ട് വെക്കണമെന്നും അര്‍ഥശൂന്യമായ ചര്‍ച്ചകള്‍ക്ക് ഇനി താല്‍പര്യമില്ലെന്നും കര്‍ഷകര്‍ പറഞ്ഞു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയുടെ ക്ഷണം സ്വീകരിച്ച് കര്‍ഷക സംഘടനകള്‍. ചര്‍ച്ചക്ക് തയ്യാറാണ് എന്നാല്‍ കൃത്യമായ നിര്‍ദേശം മുന്നോട്ട് വെക്കണമെന്നും അര്‍ഥശൂന്യമായ ചര്‍ച്ചകള്‍ക്ക് ഇനി താല്‍പര്യമില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. നിലവിലെ നിയമങ്ങള്‍ അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ ആഭ്യന്തര മന്ത്രി അമിത് ഷായോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചര്‍ച്ച തുറന്ന മനസോടെയാകണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെണ്ടെന്നും ഇന്ത്യന്‍ കിസാന്‍ സഭ നേതാവ് ഹന്നന്‍ മൊല്ല പറഞ്ഞു.