മുംബൈ: കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന ആരോഗ്യമേഖലയെ പിടിച്ചു നിര്‍ത്താന്‍ വായ്പാ സഹായ പദ്ധതിയുമായി റിസര്‍വ് ബാങ്ക്. 50,000 കോടി രൂപ ബാങ്കുകള്‍ വഴി വായ്പകളായി നല്‍കുന്നതാണ് പദ്ധതി. ചെറുകിട ഇടത്തരം സംരംഭക മേഖലകളില്‍ വായ്പാ പുനക്രമീകരണ പദ്ധതിയും റിസര്‍വ് ബാങ്ക് മുന്നോട്ട് വയ്ക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ കാലാവധിയുള്ള പദ്ധതി പ്രകാരം വാക്സിന്‍ നിര്‍മാതാക്കള്‍, ആശുപത്രികള്‍, തുടങ്ങി രോഗികള്‍ക്ക് വരെ വായ്പാ സഹായമെത്തും. നേരത്തെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ചൂണ്ടിക്കാട്ടി വാക്സിന്‍ കമ്പനികളടക്കം രംഗത്ത് വന്നിരുന്നു.
വിവിധ മേഖലകള്‍ തിരിച്ച് മുന്‍ഗണനപ്രകാരമാണ് ബാങ്കുകള്‍ ലോണ്‍ നല്‍കേണ്ടത്. ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (സ്മോള്‍ ഫിനാന്‍സിങ്ങ് ബാങ്കുകള്‍) 10,000 കോടി വരെ ലഭ്യമാക്കും. ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ വഴി സൂഷ്മ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) 500 കോടി വരെ വായ്പ നല്‍കും. വ്യക്തികള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും സെപ്തംബര്‍ 31 വരെ വായ്പാ പുനക്രമീകരണത്തിന് അവസരം നല്‍കും. ഇത് വഴി മൊറട്ടോറിയം കാലാവധി രണ്ട് കൊല്ലത്തേക്ക് കൂടി നീട്ടാന്‍ ബാങ്കുകള്‍ക്ക് കഴിയും. സംസ്ഥാനങ്ങള്‍ക്കുള്ള ഓവര്‍ ഡ്രാഫ്റ്റ് കാലാവധി 36ല്‍ നിന്ന് 50 ദിവസമായും ഉയര്‍ത്തി.