മുംബൈ: ആര്‍ബിഐ തങ്ങളുടെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ തീരുമാനിച്ചു. 2021 മാര്‍ച്ച് 31ന് അവസാനിച്ച ഒമ്പതു മാസത്തെ അധികമുള്ള തുകയാണ് സര്‍ക്കാരിന് കൈമാറുക. വെള്ളിയാഴ്ച നടന്ന റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള നീക്കിയരിപ്പാണിത്. ആര്‍ബിഐയുടെ അക്കൗണ്ടിങ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിങ് വർഷമായി പരിഗണിച്ചിരുന്നത്.
Read Also……………പണലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി ആര്‍ബിഐ
കൊവിഡിന്‍റെ രണ്ടാം തരംഗത്തെതുടര്‍ന്നുള്ള സാമ്പത്തിക സ്ഥിതിയും അതുയര്‍ത്തുന്ന ആഗോള-ആഭ്യന്തര വെല്ലുവിളികളും യോഗം അവലോകനം ചെയ്തു. ആർബിഐ ഗവർണർ ശക്തികാന്തദാസിനുപുറമെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ഡെപ്യൂട്ടി ഗവർണർമാർ, സെൻട്രൽ ബോർഡ് ഡയറക്ടർമാർ, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
2019-20 ൽ റിസർവ് ബാങ്ക് 57,128 കോടി രൂപയാണ് കേന്ദ്ര സർക്കാരിന് കൈമാറിയത്. 2018-19ൽ 1,23,414 കോടി രൂപയാണ് ആര്‍ബിഐ സര്‍ക്കാറിന് നല്‍കിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന കൈമാറ്റമാണിത്. അതേസമയം 2017-18ൽ 50,000 കോടി രൂപ കേന്ദ്രത്തിന് കൈമാറിയിരുന്നു.