കേരളം

kerala

ETV Bharat / bharat

ആര്‍.ബി.ഐ റിവേഴ്‌സ് റിപ്പോ നിരക്ക് 0.25ശതമാനം വരെ ഉയര്‍ത്തിയേക്കാമെന്ന് റിപ്പോര്‍ട്ട് - റിവേഴ്സ് റിപ്പോ നിരക്ക്

അടുത്ത ആഴ്ചത്തെ സാമ്പത്തിക വിശകലനത്തിന് മുന്നോടിയായി തീരുമാനമുണ്ടായേക്കും

reverse repo rate RBI മോണിറ്ററി പോളിസി കമ്മിറ്റി റിവേഴ്സ് റിപ്പോ നിരക്ക് റിവേഴ്സ് റിപ്പോ നിരക്ക്
reverse repo rate RBI മോണിറ്ററി പോളിസി കമ്മിറ്റി റിവേഴ്സ് റിപ്പോ നിരക്ക് റിവേഴ്സ് റിപ്പോ നിരക്ക്

By

Published : Feb 3, 2022, 7:14 PM IST

മുംബൈ : രാജ്യത്ത് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിവേഴ്‌സ് റിപ്പോ നിരക്ക് 0.25ശതമാനം വരെ ഉയര്‍ത്തിയേക്കാമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ബ്രോക്കറേജിന്‍റേതാണ് നിഗമനം. ഇതുവഴി കൂടുതല്‍ പണം ബാങ്കുകളില്‍ നിന്നും സമാഹരിക്കാനാണ് ആര്‍ ബി ഐ ലക്ഷ്യമിടുന്നത്.

ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിനുള്ള പരിഹാരമായാണ് പുതിയ നടപടി. അടുത്ത ആഴ്ചത്തെ സാമ്പത്തിക വിശകലനത്തിന് മുന്നോടിയായി തീരുമാനമുണ്ടാകുമെന്നാണ് സാമ്പത്തിക വിശകലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാര്‍ക്ലയിസ് അഭിപ്രായപ്പെടുന്നത്.

Also Read: ജനുവരിയില്‍ ലഭിച്ചത് റെക്കോഡ് ജിഎസ്‌ടി വരുമാനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ലിക്വിഡിറ്റി മനേജ്‌മെന്‍റിന്‍റെ ഭാഗമായി ആര്‍ ബി ഐ റിവേഴസ് റിപ്പോ നിരക്ക് 0.20- 0.25 വരെ നിയന്ത്രിച്ചേക്കാമെന്നാണ് നിഗമനം. പുതിയ ബജറ്റില്‍ സര്‍ക്കാറിന്‍റെ കടമെടുപ്പ് നയത്തില്‍ വന്ന മാറ്റമാണ് ഇത്തരം തീരുമാനത്തിലേക്ക് റിസര്‍വ് ബാങ്കിനെ നയിക്കുന്നത്. മൂലധന ചെലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പുതിയ ബജറ്റ് സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം.

എന്നാലിത് പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കില്ലെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പ്രാദേശികമായി ഇന്ധന രംഗത്തും അനുബന്ധമായി മറ്റ് മേഖലകളിലും വിലവർദ്ധന ഉണ്ടാകുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ABOUT THE AUTHOR

...view details