മുംബൈ: പിന്‍വലിച്ച 2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി ആര്‍.ബി.ഐ (Rupees 2000 notes returned to banking system). 9,760 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇപ്പോഴും തിരികെയെത്താനുള്ളതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) വ്യക്തമാക്കി. മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത് (withdrawal of Rupees 2000 notes announced ). 3.56 ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ച നോട്ടുകളുടെ ആകെ മൂല്യം.
2000 രൂപ നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവ മാറ്റിയെടുക്കുകയോ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയോ ചെയ്യാന്‍ ആദ്യം സെപ്‌റ്റംബർ 30 വരെ സമയം നല്‍കിയിരുന്നു.സമയപരിധി പിന്നീട് ഒക്‌ടോബർ 7 വരെ നീട്ടി. ബാങ്ക് ശാഖകളില്‍ നിക്ഷേപിക്കാനും വിനിമയം ചെയ്യാനുമുള്ള സൗകര്യം ഒക്‌ടോബർ 7-ന് അവസാനിപ്പിച്ചു. തിരികെ എത്തിയ നോട്ടുകളിൽ 87 ശതമാനവും നിക്ഷേപ രൂപത്തിലാണ്. ബാക്കി 13 ശതമാനം മറ്റു ഡിനോമിനേഷനുകളില്‍ മാറ്റി നൽകുകയായിരുന്നു.
ഇനിയും രാജ്യത്തുടനീളമുള്ള 19 ആർബിഐ ഓഫീസുകളിൽ ആളുകൾക്ക് 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റാനും സാധിക്കും. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപ ബാങ്ക് നോട്ടുകൾ ക്രെഡിറ്റ് ചെയ്യുന്നതിനായി ഏത് തപാൽ ഓഫീസിൽ നിന്നും ഏത് ആർബിഐ ഇഷ്യൂ ഓഫീസിലേക്കും പോസ്റ്റ് വഴി അയക്കുന്നതിന് തടസ്സമില്ല.
എല്പ്രലാ പ്വൃരവൃത്ത്തിതി ദിനങ്ങളിലും രാവിലെതൊട്ട് 2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമായി ആർബിഐ ഓഫീസുകളിൽ ആളുകളുടെ വന്‍ നിരയാണ് കാണപ്പെടുന്നത് (RBI offices for exchange of 2000 notes).