കേരളം

kerala

ETV Bharat / bharat

20 കോടിയിലധികം ആളുകൾക്ക് ലഹരിയുമായി ബന്ധമെന്ന് കേന്ദ്രമന്ത്രി രത്തൻ കട്ടാരിയ

നാശ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ പ്രയോജനം എത്തിച്ചേർന്നത് 92000 പേരിലേക്കും 200ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും

Drugs  International Day against Drug Abuse  20 cr Indians addicted to drugs  Rattan Lal Kataria  union minister of state for social justice and empowerment  orld anti drug day  nasha mukt bharat abhiyan  കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി  രത്തൻ ലാൽ കട്ടാരിയ  ലോക ലഹരി വിരുദ്ധ ദിനം  നാശ മുക്ത് ഭാരത് അഭിയാൻ  എൻഎംബിഎ  മയക്കുമരുന്നിന്‍റെ ആവശ്യകത കുറക്കുന്നതിനുള്ള ദേശീയ കർമ പദ്ധതി  എൻഎപിഡിഡിആർ  ഐക്യരാഷ്ട്ര സഭ
20 കോടിയിലധികം ആളുകൾ രാജ്യത്ത് ലഹരിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് രത്തൻ കട്ടാരിയ

By

Published : Jun 27, 2021, 7:34 AM IST

Updated : Jun 27, 2021, 8:01 AM IST

ന്യൂഡൽഹി: രാജ്യത്ത് 20 കോടിയിലധികം ആളുകൾ കഞ്ചാവ്, ഹാഷിഷ്, മദ്യം തുടങ്ങിയ ലഹരി, മയക്കുമരുന്നുകൾക്ക് അടിമകളോ ഇവയുടെ കച്ചവടത്തിലോ ഏർപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി രത്തൻ ലാൽ കട്ടാരിയ.

20 കോടിയിലധികം ആളുകൾ രാജ്യത്ത് ലഹരിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് രത്തൻ കട്ടാരിയ

നാശ മുക്ത് ഭാരത് അഭിയാൻ

ലോക ലഹരി വിരുദ്ധ ദിനത്തിന്‍റെ പശ്ചാത്തലത്തിൽ സംസാരിച്ച കട്ടാരിയ കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് 272 ജില്ലകളെ ഉൾപ്പെടുത്തി ആരംഭിച്ച നാശ മുക്ത് ഭാരത് അഭിയാൻ (എൻഎംബിഎ) പദ്ധതിയിൽ 10 മാസം കൊണ്ട് 35 ലക്ഷം യുവാക്കളെയും 6000 വിദ്യാഭ്യാസ സ്ഥാപനങ്ങളെയും 25 ലക്ഷം സ്ത്രീകളെയും ഉൾപ്പെടുത്തിയെന്ന് പറഞ്ഞു.

പദ്ധതി പ്രകാരം 100 ജില്ലകളെ ലഹരി മുക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലെ 18 ജില്ലകൾ മികച്ച രീതിയിലാണ് പദ്ധതിയോട് പ്രതികരിച്ചതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിച്ചതിന് ശേഷം 70000 യുവാക്കളും 10000 സ്ത്രീകളുമുൾപ്പെടെ 92000 പേരിലേക്കും 200ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പദ്ധതിയുടെ ഗുണം എത്തിച്ചേർന്നുവെന്ന് മന്ത്രി അറിയിച്ചു.

10241 ഗുണഭോക്താക്കൾക്ക് പ്രയോജനം

മന്ത്രാലയത്തിന് കീഴിൽ 2018-2023 കാലഘട്ടത്തിലേക്ക് ആരംഭിച്ച മയക്കുമരുന്നിന്‍റെ ആവശ്യകത കുറക്കുന്നതിനുള്ള ദേശീയ കർമ പദ്ധതി (എൻഎപിഡിഡിആർ ) പ്രകാരം പഞ്ചാബിലെ 26 സന്നദ്ധ സംഘടനകൾക്ക് ധനസഹായം ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 10241 ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നും കട്ടാരിയ അറിയിച്ചു.

ലഹരി വിരുദ്ധ ദിനം

ജൂൺ 26നാണ് മയക്കു മരുന്നിന്‍റെ ഉപയോഗവും അനധികൃത കടത്തും തടയുന്നതിനായി ലോകത്താകമാനം ലഹരി വിമുക്ത ദിനം ആചരിച്ചു വരുന്നത്. 1987 മുതലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക (Share facts on drugs. Save lives) എന്നതാണ് 2021ലെ ലഹരി വിരുദ്ധ ദിനത്തിന്‍റെ ഔദ്യോഗിക പ്രമേയം.

മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചാരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്.

Read More: 'ലഹരി വെടിയാം; വസ്‌തുതകൾ പങ്കുവയ്ക്കാം'

Last Updated : Jun 27, 2021, 8:01 AM IST

ABOUT THE AUTHOR

...view details