കേരളം

kerala

ETV Bharat / bharat

രത്തന്‍ ടാറ്റ കൊവിഡ് വാക്സിനെടുത്തു - ടാറ്റ ഗ്രൂപ്പ്

വാക്സിനെടുക്കുന്നത് വേദനാരഹിതമാണെന്ന് പറഞ്ഞ അദ്ദേഹം, സമീപ ഭാവിയിൽ തന്നെ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

Ratan Tata  COVID-19 vaccine  Tata Group  covid  ടാറ്റ ഗ്രൂപ്പ്  രത്തൻ ടാറ്റ
രത്തന്‍ ടാറ്റ കൊവിഡ് വാക്സിനെടുത്തു

By

Published : Mar 13, 2021, 1:26 PM IST

ന്യൂഡല്‍ഹി:ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് എടുത്തു. ശനിയാഴ്ചയാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്. വാക്സിനെടുക്കുന്നത് വേദനാരഹിതമാണെന്ന് പറഞ്ഞ അദ്ദേഹം, സമീപ ഭാവിയിൽ തന്നെ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം മാർച്ച് 12 വരെ 2,82,18,457 പേര്‍ക്ക് രാജ്യത്ത് കൊവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഇതിൽ വെള്ളിയാഴ്ച മാത്രം 20,53,537 പേരാണ് വാക്സിനെടുത്തത്.

ABOUT THE AUTHOR

...view details