ഹൈദരാബാദ് : തെലുഗു സൂപ്പര്‍ താരം രശ്‌മിക മന്ദാനയെ Rashmika Mandanna കബളിപ്പിച്ച് മാനേജര്‍ 80 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന്, ദീര്‍ഘകാലമായി മാനേജരായിരുന്ന ഇയാളെ താരം പിരിച്ചുവിട്ടു. രശ്‌മികയുടെ കരിയറിന്‍റെ തുടക്കം മുതൽ കൂടെ ഉണ്ടായിരുന്നയാളാണ് നടിയെ പറ്റിച്ച് പണം കൈക്കലാക്കിയത്.
അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ രശ്‌മിക ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് താരത്തോടടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'രശ്‌മികയെ വഞ്ചിച്ച് മാനേജർ 80 ലക്ഷം രൂപ തട്ടിയെടുത്തു. തുടര്‍ന്ന്, മാനേജരെ പുറത്താക്കി അവര്‍ അത് കൈകാര്യം ചെയ്‌തു' - ഇപ്രകാരമാണ് താരത്തോടടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.
'അനിമല്‍' Animal ആണ് രശ്‌മിക മന്ദാനയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. രണ്‍ബീര്‍ കപൂര്‍ Ranbir Kapoor നായകനായെത്തുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍ Anil Kapoor, ബോബി ഡിയോള്‍ Bobby Deol എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. സന്ദീപ് റെഡ്ഡി വംഗ Sandeep Reddy Vanga സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 11നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
അടുത്തിടെ അനിമല്‍ സെറ്റില്‍ നിന്നുള്ള രശ്‌മികയുടെയും രണ്‍ബീര്‍ കപൂറിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരു താരങ്ങളും വളരെ മനോഹരമായി, നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നേരത്തെ 'അനിമലി'ന്‍റെ ഫസ്‌റ്റ് ലുക്കും പ്രീ - ടീസറും റിലീസ് ചെയ്‌തിരുന്നു. ഫസ്‌റ്റ് ലുക്കും പ്രീ - ടീസറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.