ചെന്നൈ:അപൂര്‍വയിനത്തില്‍പ്പെടുന്ന രണ്ട് മലയണ്ണാന്‍ കുരങ്ങുകള്‍ ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നും മോഷണം പോയി. കഴിഞ്ഞ രണ്ടുദിവസമായി ഈ കുരുങ്ങുകളെ കാണാനില്ലെന്ന് മൃഗശാല അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഇരുമ്പുകൊണ്ടുള്ള വേലി മുറിച്ചുമാറ്റിയാണ് കുരുങ്ങുകളെ മോഷ്ടിച്ചത്.
സംഭവത്തില്‍ പൊലീസ് തെരച്ചില്‍ ശക്തമാക്കി. സൗത്താഫ്രിക്കക്കാരായ രണ്ട് അനധികൃത കടത്തുകാരില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഈ രണ്ട് ആണ്‍ മലയണ്ണാന്‍ കുരങ്ങുകളെ 2018ല്‍ കണ്ടെടുക്കുന്നത്. ഈ കുരുങ്ങുകളെ പിന്നീട് വണ്ടലൂര്‍ മൃഗശാലയില്‍ സംരക്ഷിച്ചുവരികയായിരുന്നു. ഈ കുരങ്ങുകളാണ് ഇപ്പോള്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്