കേരളം

kerala

ETV Bharat / bharat

നാല് കണ്ണുകളും വിമാനത്തിന്‍റെ രൂപവും; ആമസോണ്‍ കാടുകളിലെ അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

ചത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്പ ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായ കുനാല്‍ മത്സ്യബന്ധനത്തിന് പോയപ്പോഴായിരുന്നു അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്

Rare fish with four eyes found in Janjgir Champa  Rare fish found in Janjgir Champa  Rare fish in Janjgir Champa  जांजगीर चांपा में दुर्लभ मछली  बिर्रा गांव  मत्स्य विभाग  सकर माउथ कैट फिश  वैज्ञानिक नाम हाईपोस्ट टोमस प्लेसोस टोमस  चार आंखों वाली दुर्लभ मछली  जांजगीर चांपा में मिली चार आंखों वाली मछली  अमेज़न स्मेल एक्जॉटिक कैट फिश  Amazon Smell Exotic Cat Fish  हाईपोस्ट टोमस प्लेसोस टोमस  अमेरिका के अमेजन नदी  chhattisgarh  നാല് കണ്ണുകളും വിമാനത്തിന്‍റെ രൂപവും  നാല് കണ്ണുകളുള്ള മത്സ്യം  ആമസോണ്‍  അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യം  അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തി  ജഞ്ജഗീർ ചമ്പ  ആമസോണ്‍ സ്‌മെല്‍ എക്‌സോറ്റിക് ക്യാറ്റ് ഫിഷ്  ഹൈപോസ്‌റ്റ് തോമോസ് പ്ലെസോസ് തോമോസ്  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
നാല് കണ്ണുകളും വിമാനത്തിന്‍റെ രൂപവും; ആമസോണ്‍ കാടുകളിലെ അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തി

By

Published : Apr 22, 2023, 7:54 PM IST

റായ്‌പൂര്‍: ചത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്പ ഗ്രാമത്തില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തി. നാല് കണ്ണുകളുള്ള മത്സ്യത്തെയാണ് കണ്ടെത്തിയത്. ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായ കുനാല്‍ മത്സ്യബന്ധനത്തിന് പോയപ്പോഴായിരുന്നു അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്.

വളരെ ദൂരെനിന്നുപോലും നിരവധി പേരാണ് നാല് കണ്ണുകളുള്ള മത്സ്യത്തെ കാണാനായി എത്തുന്നത്. മനോഹരമായ മത്സ്യത്തിന് വിമാനത്തിന്‍റെ രൂപമാണുള്ളത്. അന്താരാഷ്‌ട്ര വിപണിയില്‍ മത്സ്യത്തിന് വലിയ ഡിമാന്‍റാണുള്ളതെന്ന് മൃഗശാസ്‌ത്രപഠന വിഭാഗത്തിലെ പ്രൊഫസര്‍ അശ്വനി കേഷര്‍വാണി പറഞ്ഞു.

'വളരെയധികം വേഗത്തില്‍ വളരുന്ന മീനാണിത്. മത്സ്യത്തിന് വലുപ്പമുള്ളത് കൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തികമായും ഈ മത്സ്യം ഗുണം ചെയ്യും. മത്സ്യം ഇന്ത്യയിലുള്ളതല്ലെന്നും ഇവയുടെ ഉത്ഭവം ഇന്ത്യയിലല്ലെന്നും' അദ്ദേഹം പറഞ്ഞു.

ഷുഗര്‍ മൗത്ത് ക്യാറ്റ് ഫിഷ് എന്നാണ് അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തിന്‍റെ പേരെന്ന് ഫിഷറീസ് വിഭാഗത്തിന്‍റെ അസിസ്‌റ്റന്‍റ് ഡറക്‌ടര്‍ എസ്‌ എസ്‌ കന്‍വര്‍ അറിയിച്ചു. 'ഹൈപോസ്‌റ്റ് തോമോസ് പ്ലെസോസ് തോമോസ്' എന്നതാണ് ഇതിന്‍റെ ശാസ്‌ത്ര നാമം. 'ആമസോണ്‍ സ്‌മെല്‍ എക്‌സോറ്റിക് ക്യാറ്റ് ഫിഷ്' എന്ന പേരിലാണ് പൊതുവായി ഇത് അറിയപ്പെടുന്നത്. വെള്ളത്തിന്‍റെ ഏറ്റവും അടിത്തട്ടിലാണ് ഇത് ജീവിക്കുന്നതെന്നും അമേരിക്കയിലെ ആമസോണ്‍ വനത്തിലാണ് കൂടുതലായും ഇവ കാണപ്പെടുന്നതെന്നും എസ്‌ എസ്‌ കണ്‍വര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details