ഗോദാവരി : ഒറ്റ നോട്ടത്തിൽ കണ്ടാൽ സുന്ദര മത്സ്യം, മനുഷ്യ മുഖവുമായി നേരിയ മുഖഛായ. പക്ഷേ ഉള്ളിലുള്ളത് കൊടിയ വിഷം.പറഞ്ഞുവരുന്നത് അപൂർവ ഇനം മത്സ്യമായ ബോങ്കയെപ്പറ്റിയാണ്. അപൂർവമായി മാത്രം ലഭിക്കുന്ന ഇവ കിഴക്കൻ ആന്ധ്രയിലെ ഉപ്പലഗുപ്‌തം വാസലത്തിപ്പത്തിയിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് കുടുങ്ങിയത്.
മനുഷ്യ മുഖവുമായി സാദൃശ്യം , കാഴ്‌ചയിൽ സുന്ദര മത്സ്യം ; പക്ഷേ ഉള്ളിലുള്ളത് കൊടിയ വിഷം - വീഡിയോ
മെല്ലെ സ്‌പർശിച്ചാൽ ബലൂണ്‍ പോലെ വീർക്കുന്നതും ഇവയുടെ പ്രത്യേകതയാണ്
ബലൂൺ മത്സ്യം
ALSO READ രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തി പ്രത്യേക 'അതിഥി'; രക്ഷകരായി ജീപ്പ് ഡ്രൈവര്‍മാര്‍
തെലങ്കാനയില്‍ ബോങ്ക മത്സ്യം എന്നറിയപ്പെടുന്ന ഇവ പഫർ മത്സ്യം, ബലൂൺ മത്സ്യം, ഗ്ലോബ് മത്സ്യം എന്നീ പേരുകളിലും അറിയപ്പെടുന്നു. ടെട്രോഡോണ്‍ടൈഡേ വിഭാഗത്തിൽപ്പെടുന്ന ഇവ ലോകത്തിലെ തന്ന ഏറ്റവും വിഷമുള്ള രണ്ടാമത്തെ മത്സ്യമായാണ് അറിയപ്പെടുന്നത്. മെല്ലെ സ്‌പർശിച്ചാൽ ബലൂണ്‍ പോലെ വീർക്കുന്നതും ഇവയുടെ പ്രത്യേകതയാണ്.