ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദിന് സൗജന്യ യാത്ര ഒരുക്കി റാപ്പിഡോ(rapido). പോളിംഗ് കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കാണ് സൗജന്യ ബൈക്ക് Free bike ride സൗകര്യം ഒരുക്കിയിട്ടുള്ളത്. (telengana election) ഹൈദരാബാദിലെ 2600 പോളിംഗ് സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
വോട്ടിംഗ് ശതമാനം ഉയര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരമൊരു ശ്രമെന്ന് റാപ്പിഡോ സഹസ്ഥാപകന്‍ പവന്‍ ഗുണ്ടുപ്പള്ളി പറഞ്ഞു. പോളിംഗ് സ്റ്റേഷനുകളിലേക്ക് എങ്ങനെ പോകുമെന്ന് അറിയാതെ ആരും ബുദ്ധിമുട്ടരുത്. അതിനായാണ് ഇത്തരമൊരു സംവിധാനമെന്നും റാപ്പിഡോ സഹസ്ഥാപകന്‍ അറിയിച്ചു.