ഇരയോടൊപ്പം പ്രതിയെ കയറില്‍ കെട്ടി നടത്തിച്ചു; 6 പേര്‍ അറസ്റ്റില്‍ - ഇരയോടൊപ്പം പ്രതിയെ കയറില്‍ കെട്ടി നടത്തിച്ചു
മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലാണ് സംഭവം.
ഭോപ്പാൽ:മധ്യപ്രദേശിൽ പീഡനത്തിരയായ പെൺകുട്ടിയേയും പീഡിപ്പിച്ച യുവാവിനേയും കയറിൽ കെട്ടി തെരുവിലൂടെ നടത്തിച്ച കേസിൽ ആറ് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ആദിവാസികൾ അധികമായി ഉള്ള അലിരാജ്പൂർ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് 21കാരന്‍റെ പീഡനത്തിന് ഇരയായത്. ഗ്രാമവാസികൾ ഇരുവരേയും തെരുവിലൂടെ നടത്തിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ പീഡിപ്പിച്ചയാളെയും അഞ്ച് ഗ്രാമീണരേയും അറസ്റ്റ് ചെയ്തു. പൊലീസ് എത്തിയതോടെയാണ് പെൺകുട്ടി മോചിതയായത്.
TAGGED:
മധ്യപ്രദേശിലെ കേസുകൾ