കേരളം

kerala

ETV Bharat / bharat

പീഡനത്തിനിരയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം - Rajastha

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 2018ല്‍ യുവതിയെ പീഡിപ്പിച്ച പ്രദീപ് വിഷ്ണോയ് എന്നയാളെ കസ്റ്റഡിയിലെടുത്തതായി ഗോലുപുര സ്റ്റേഷൻ ഹൗസ് ഓഫീസർ ഓം പ്രകാശ് പറഞ്ഞു.

Rape survivor set ablaze in india  Rajastha  Rape survivor set ablaze
പീഡനത്തിനിരയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

By

Published : Mar 5, 2021, 5:05 PM IST

ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമാൻഗഡില്‍ ബലാത്സംഗത്തിനിരയായ 33കാരിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 2018ല്‍ യുവതിയെ പീഡിപ്പിച്ച പ്രദീപ് വിഷ്ണോയ് എന്നയാളെ കസ്റ്റഡിയിലെടുത്തതായി ഗോലുപുര സ്റ്റേഷൻ ഹൗസ് ഓഫീസർ ഓം പ്രകാശ് പറഞ്ഞു.

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് മുത്തശ്ശിയോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. സംഭവ ദിവസം പുലര്‍ച്ചെ യുവതിയുടെ വീട്ടിലെത്തിയ പ്രതി വീടിന് ചുറ്റും മണ്ണെണ്ണ തളിക്കുകയും ഇരയെ വീടിന് പുറത്തിറക്കി തീ കൊളുത്തുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രദീപാണെന്ന് യുവതിയുടെ മുത്തശ്ശി ആരോപിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 2018ലെ ബലാത്സംഗക്കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details