കേരളം

kerala

ETV Bharat / bharat

'6 വയസ് മുതല്‍ ബലാത്സംഗം ചെയ്യപ്പെട്ടു'; 12 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പരാതി നല്‍കി അതിജീവിത

കെയര്‍ ടെയ്‌ക്കറും സമീപവാസിയുമാണ് പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചത്

karnataka rape complaint after 12 years  survivor files rape complaint after years  karnataka rape case latest  കര്‍ണാടക ബലാത്സംഗം പരാതി  ബെംഗളൂരു പെണ്‍കുട്ടി ബലാത്സംഗം പരാതി  ബലാത്സംഗം പരാതി പൊലീസ് കേസ്  ദൊഡ്ഡബെട്ടഹള്ളി ബലാത്സംഗം
'ആറ് വയസ് മുതല്‍ ബലാത്സംഗം ചെയ്യപ്പെട്ടു'; 12 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പരാതി നല്‍കി അതിജീവിത, എട്ട് പേർക്കെതിരെ കേസ്

By

Published : Jul 27, 2022, 6:22 PM IST

ബെംഗളൂരു:12 വർഷങ്ങള്‍ക്ക് മുന്‍പ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന പരാതി നല്‍കി അതിജീവിത. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. 2010ല്‍ ബെംഗളൂരുവിലെ വിദ്യാരണ്യപുരയിലെ ദൊഡ്ഡബെട്ടഹള്ളിയില്‍ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കാകുമ്പോഴാണ് ലൈംഗികാതിക്രമം നേരിട്ടത്. കെയര്‍ ടെയ്‌ക്കറായ സൈമണ്‍ പീറ്റര്‍ എന്നയാള്‍ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. 14 വയസ് വരെ തന്നെ സൈമണ്‍ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

പീഡന വിവരം പിന്നീട് പെണ്‍കുട്ടി സമീപവാസിയായ സാമുവല്‍ ഡിസൂസയോട് വെളിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കരുതെന്ന് സൈമണിനെ സാമുവല്‍ താക്കീത് ചെയ്‌തു. എന്നാല്‍ പിന്നീട് പീഡന വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി സാമുവല്‍ പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന പെണ്‍കുട്ടി കൗണ്‍സിലിങിനും ചികിത്സയ്ക്കും ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചതിനാണ് മറ്റ് ആറ് പേര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Also read: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ഹോം ഗാർഡ് അറസ്റ്റിൽ

ABOUT THE AUTHOR

...view details