ബിഹാർ/അരാറിയ: ആറു വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ 48കാരൻ മുഹമ്മദ് മേജറിനാണ് അരാറിയ കോടതി വധശിക്ഷ വിധിച്ചത്. കുറ്റപത്രം സമർപ്പിച്ചതിന് 15 ദിവസത്തിന് ശേഷമാണ് കേസിൽ കോടതി ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ബിഹാര്‍ മോഡല്‍: ബാലികയെ ബലാത്സംഗം ചെയ്‌തയാള്‍ക്ക് കുറ്റപത്രം സമർപ്പിച്ച് 15 ദിവസം കഴിഞ്ഞ് വധശിക്ഷ - bihar dalit girl raped
സംഭവം നടന്ന് 56 ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.
ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസ്: കുറ്റപത്രം സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ വിധി, പ്രതിക്ക് വധശിക്ഷ
കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കേസിൽ ജനുവരി 12ന് അന്വേഷണ ഉദ്യോഗസ്ഥ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ മൂന്ന് തവണയാണ് കോടതിയിൽ വാദം നടന്നത്. സംഭവം നടന്ന് 56 ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരമായി പത്ത് ലക്ഷം നൽകാനും കോടതി ഉത്തരവിൽ പറയുന്നു. ചരിത്രവിധിയാണിതെന്ന് പെൺകുട്ടിയുടെ അഭിഭാഷക എൽ.പി നായക് പറഞ്ഞു.