റായ്‌പൂര്‍:ഛത്തീസ്‌ഗഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ നാരായണ്‍ ചന്ദേലിന്‍റ മകൻ പലാഷ് ചന്ദേലിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്‌തു. ജനുവരി 18 ന് റായിപൂരിലെ വനിത പോലീസ് സ്റ്റേഷനിൽ സർഗുജയിൽ നിന്നുള്ള സ്ത്രീയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ആരോപണ വിധേയമായ സംഭവം നടന്നത് ജഞ്ജഗിർ ചമ്പയിലായതിനാല്‍ കേസ് അവിടുത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ബിജെപി നേതാവും ഛത്തീസ്‌ഗഡ് പ്രതിപക്ഷ നേതാവുമായ നാരായണ്‍ ചന്ദേലിന്‍റ മകനെതിരെ പീഡനക്കേസ് - ഷ് ചന്ദേലിനെതിരെ പീഡനക്കേസ്
ഛത്തീസ്‌ഗഡിലെ മുതിര്‍ന്ന ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ നാരായണ്‍ ചന്ദേലിന്‍റെ മകന്‍ പാലാഷ് ചന്ദേലിനെതിരെയാണ് പീഡനക്കേസ്.
ഛത്തീസ്‌ഗഡ് പ്രതിപക്ഷ നേതാവിന്‍റെ മകനെതിരെ പീഡനകേസ്
ജഞ്ജഗിർ ചമ്പയിൽ ജോലി ചെയ്യുന്ന താന്‍ അവിടെ വച്ചാണ് പലാഷിനെ പരിചയപ്പെടുന്നതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. വിവാഹം കഴിക്കുമെന്ന വാഗ്‌ദാനം നല്‍കി പലാഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. 2019 മുതൽ 2022 വരെ പലാഷ് തന്നെ ശാരീരികമായി ചൂഷണം ചെയ്‌തു എന്നും യുവതി പരാതിയില്‍ പറയുന്നു.
യുവതി സംസ്ഥാന പട്ടികവര്‍ഗ കമ്മിഷനെയാണ് ആദ്യം സമീപിച്ചത്. കമ്മിഷന്‍റെ നിര്‍ദേശപ്രകാരമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുന്നത്.