കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ ബലാത്സംഗക്കേസ്; രാഷ്‌ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഉമംഗ് സിംഗാറിനെതിരെ 38 കാരിയായ സ്‌ത്രീയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്, കേസ് രാഷ്‌ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്

Rape  Congress  Congress MLA  Umang Singhar  Madhya pradesh  complaint filed by woman  കോണ്‍ഗ്രസ്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും  എംഎല്‍എ  ഉമംഗ് സിംഗാറിനെതിരെ  ബലാത്സംഗത്തിന് കേസ്  രാഷ്‌ട്രീയ പ്രേരിതമെന്ന്  മധ്യപ്രദേശ്  ധര്‍  സ്‌ത്രീ  പൊലീസ്  പൊലീസ് സൂപ്രണ്ട്  ബലാത്സംഗം  പീഡനം  ഭാര്യ  ആഭ്യന്തര മന്ത്രി  നരോത്തം മിശ്ര
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ ബലാത്സംഗക്കേസ്; രാഷ്‌ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്

By

Published : Nov 21, 2022, 10:34 PM IST

ധര്‍ (മധ്യപ്രദേശ്):കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ഉമംഗ് സിംഗാറിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. 38 കാരിയായ സ്‌ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌ത സംഭവത്തിലാണ് ഉമംഗ് സിംഗാറിനെതിരെ കേസെടുത്തത്. അതേസമയം കേസിനെക്കുറിച്ച് കൂടുതലായൊന്നും അറിയില്ലെന്നും പ്രഥമദൃഷ്‌ടാ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മാധ്യമ വിഭാഗം ചെയര്‍മാന്‍ കെ.കെ മിശ്ര പ്രതികരിച്ചു.

ഇന്നലെ വൈകുന്നേരം ധര്‍ നഗരത്തിലെ നൗഗാന് പൊലീസ് സ്‌റ്റേഷനിലാണ് ഉമംഗ് സിംഗാറിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പരാതിക്കാരിയായ സ്‌ത്രീ താൻ അദ്ദേഹത്തിന്‍റെ 'ഭാര്യ' എന്ന നിലയിലാണ് താമസിക്കുന്നതെന്നും ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കാണിച്ചാണ് പരാതി നല്‍കിയതെന്ന് പൊലീസ് സൂപ്രണ്ട് ആദിത്യ പ്രതാപ് സിങ് പറഞ്ഞു. കേസില്‍ ഗന്ധ്വാനി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ ഉമംഗ് സിംഗാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ശാരീരിക പീഡനം, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് യുവതി നല്‍കിയിട്ടുള്ളതെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 294 (അശ്ലീല പ്രവര്‍ത്തി), 323 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍), 376(2) (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 498 എ (പീഡനം), 506 (ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഭാര്യയുടെ പരാതിയിലാണ് സിംഗാറിനെതിരെ കേസെടുത്തതെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. അതേസമയം പൊലീസ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ഇയാള്‍ക്ക് മറ്റ് ഭാര്യമാരുമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details