ഫരീദാബാദ്: 21 വയസുള്ള ലൈംഗിക പീഡനകേസിലെ പ്രതി കോടതി കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്നും ചാടി ആത്‌മഹത്യ ചെയ്‌തു. യുപിയിലെ ഫരീദബാദിലാണ് സംഭവം. ജാമ്യ ഹര്‍ജിയിലെ വാദത്തിന്‍റെ സമയത്ത് കോടതിയില്‍ ഹാജരായതിന് ശേഷമാണ് സൂരജ് എന്ന പ്രതി ആത്‌മഹത്യ ചെയ്‌തത്. സൂരജിന്‍റെ മാതാപിതാക്കളും ആ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നു.
ലൈംഗിക പീഡന കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്നും ചാടി ആത്‌മഹത്യ ചെയ്‌തു. - ലൈംഗിക പീഡന കേസുകള്‍ യുപി
പ്രതിയുടെ രക്ഷിതാക്കളും സംഭവ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നു.
ലൈംഗിക പീഡന കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്നും ചാടി ആത്‌മഹത്യ ചെയ്‌തു.
മകന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയാണ് പീഡന ആരോപണം ഉന്നയിച്ചതെന്ന് അവര്‍ പറഞ്ഞു. ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകനോട് 15 ലക്ഷം രൂപ ചോദിച്ചിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന് ശേഷം സൂരജ് വലിയ നിരാശയില്‍ ആയിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നാണ് സൂരജിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സൂരജിനോട് പണം ആവശ്യപ്പെട്ടെന്ന് കാണിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.