ആരാധകരുടെ പ്രിയ താര ദമ്പതികളാണ് ദീപ്‌വീര്‍ (DeepVeer). ബോളിവുഡ് താര ദമ്പതികളായ രണ്‍വീര്‍ സിംഗിനെയും ദീപിക പദുക്കോണിനെയും ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന പേരാണ് ദീപ്‌വീര്‍. ഇപ്പോഴിതാ തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം യൂറോപ്പില്‍ ആഘോഷിക്കുകയാണ് രണ്‍വീറും ദീപികയും (Ranveer Singh and Deepika Padukone).
യൂറോപ്പിലെ ബ്രസല്‍സില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന രണ്‍ബീറിന്‍റെയും ദീപികയുടെയും ചിത്രങ്ങളും വീഡിയോകളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് (DeepVeer celebrating 5th wedding anniversary). ആരാധകര്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന താര ദമ്പിതകളുടെ ചിത്രങ്ങളാണ് ഒരു ആരാധകന്‍ എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ സംഭാഷണത്തില്‍ മുഴുകിയിരിക്കുന്ന താര ദമ്പതികളുടെ കാന്‍ഡിഡ് ചിത്രങ്ങളാണ് കാണാനാവുക.
Also Read:ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍ , ചുംബന രംഗം പങ്കുവച്ച് താരം ; 'ശശി തരൂരിന്‍റെ അടിക്കുറിപ്പ്'
അതേസമയം കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും ഇന്‍സ്‌റ്റഗ്രാമില്‍ തങ്ങളുടെ സുന്ദര നിമിഷങ്ങള്‍ പങ്കുവച്ചിരുന്നു. പരസ്‌പരം ചുംബിക്കുന്ന ചിത്രം താര ദമ്പതികള്‍ ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരുന്നു. 'മനോഹരമായ കപ്പിള്‍സ്' എന്നാണ് ദീപിക ചിത്രത്തിന് അടുക്കുറിപ്പ് നല്‍കിയത്. 'സ്നേഹവും വെളിച്ചവും, ദീപാവലി ആശംസകൾ' എന്ന് രണ്‍വീറും കുറിച്ചു.
ഇതിന് പിന്നാലെ മറ്റൊരു പോസ്‌റ്റും രണ്‍വീര്‍ പങ്കുവച്ചു. 'രാമലീലയുടെ 10 വർഷം - നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച... ഒന്നിലധികം വഴികള്‍!' -എന്ന അടിക്കുറിപ്പില്‍ രാമലീലയുടെ ചിത്രീകരണ വേളയിലെ ദീപികയ്‌ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള നിരവധി നിമിഷങ്ങള്‍ രണ്‍വീര്‍ സിംഗ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു.