കേരളം

kerala

ETV Bharat / bharat

നാവികസേനയിൽ റാങ്കുകൾക്ക് ഇന്ത്യൻ പേര് വേണം; എല്ലാം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി

Ranks In Navy To Be Renamed : ഇന്ത്യൻ സംസ്‌കാരത്തിനനുസരിച്ച് നാവികസേനയിലെ റാങ്കുകൾ പുനർനാമകരണം ചെയ്യും. നാവികസേനയുടെ എപ്പൗലെറ്റുകളിൽ ഇനി ഛത്രപതി ശിവാജിയുടെ സൈന്യത്തിന്‍റെ ചിഹ്നമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ranks in Navy to be renamed on Indian culture  epaulettes  navy  indian navy  sindhudurg  pm modi  navy day  നാവികസേനയിൽ റാങ്കുകൾക്ക് ഇന്ത്യൻ സംസ്‌കാരം  നാവികസേനയിൽ റാങ്കുകൾ പരിഷ്‌കരിക്കും  നാവികസേനാ റാങ്കുകൾ
Ranks In Navy To Be Renamed On Indian Culture

By ETV Bharat Kerala Team

Published : Dec 4, 2023, 8:40 PM IST

സിന്ധുദുർഗ് (മഹാരാഷ്ട്ര): ഇന്ത്യൻ നാവികസേനയിലെ റാങ്കുകളുടെ പേര് ഇന്ത്യൻ സംസ്‌കാരത്തിനനുസരിച്ച് പുനർനാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Ranks In Navy To Be Renamed On Indian Culture). നാവികസേനാ ഉദ്യോഗസ്ഥർ ധരിക്കുന്ന എപ്പൗലെറ്റുകളിൽ (Epaulettes Worn By The Naval Officers) ഇനി ഛത്രപതി ശിവാജിയുടെ (Chhatrapati Shivaji) സൈന്യത്തിന്‍റെ ചിഹ്നമുണ്ടാകും. പ്രതിരോധ സേനയിൽ സ്ത്രീകളുടെ ശക്തി വർദ്ധിപ്പിക്കുമെന്നും സിന്ധുദുർഗിൽ നാവിക ദിനാഘോഷം (Navy Day Celebrations In Sindhudurg) ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ മോദി പറഞ്ഞു.

"നമ്മുടെ പൈതൃകത്തിലുള്ള അഭിമാനത്തോടെ ഇന്ത്യൻ നാവികസേനയിലെ റാങ്കുകളുടെ പേര് ഇന്ത്യൻ സംസ്‌കാരത്തിനനുസരിച്ച് പുനർനാമകരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നാവിക കപ്പലില്‍ ആദ്യ വനിതാ കമാൻഡിങ് ഓഫീസറെ നിയമിച്ചതിന് നാവികസേനയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." പ്രധാനമന്ത്രി പറഞ്ഞു.

നാവികസേനാ പതാകയെ ഛത്രപതി ശിവാജി മഹാരാജിന്‍റെ പൈതൃകവുമായി ബന്ധിപ്പിക്കാൻ തനിക്ക് ഇതിനോടകം അവസരം ലഭിച്ചിട്ടുണ്ടെന്നും, ഇനി നാവിക ഉദ്യോഗസ്ഥർ ധരിക്കുന്ന എപ്പൗലെറ്റുകൾ മറാത്ത ഭരണാധികാരിയുടെ സൈന്യത്തിന്‍റെ ചിഹ്നം വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. "നമ്മുടെ ആശ്രിതത്വ മനോഭാവം ഉപേക്ഷിച്ച് രാഷ്ട്രം ശിവാജി മഹാരാജില്‍നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നു. ഇപ്പോൾ, പുതിയ എപ്പൗലെറ്റുകൾ ശിവാജി മഹാരാജിന്‍റെ ചിഹ്നം വഹിക്കും." മോദി വ്യക്തമാക്കി.

Also Read:ഇന്ത്യന്‍ നേവിയുടെ കപ്പല്‍ വേധ മിസൈലിന്‍റെ പരീക്ഷണം വിജയം

അശുഭാപ്‍തി വിശ്വാസത്തിന്‍റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി മുന്നോട്ട് പോകുമെന്ന് ജനങ്ങൾ ഇപ്പോൾ പ്രതിജ്ഞയെടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രതിജ്ഞ ഇന്ത്യ അർഹിക്കുന്ന അഭിമാനം വീണ്ടെടുക്കും. അടിമത്തത്തിന്‍റെയും തോൽവിയുടെയും 1000 വർഷം പഴക്കമുള്ള ചരിത്രമല്ല, മറിച്ച് വിജയം, അറിവ്, സംസ്‌കാരം, നാവിക വൈദഗ്ധ്യം എന്നിവയുടെ ചരിത്രമാണ് നമ്മുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഛത്രപതി ശിവജി മഹാരാജിന് കടലിന്‍റെ ശക്തിയുടെ പ്രാധാന്യം അറിയാമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കടലിനെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് ഏറ്റവും ശക്തനെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിൻ്റെ സിന്ധുദുർഗ് കോട്ടയിൽ നിന്ന് അഭിവാദ്യം ചെയ്യാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

അതേസമയം ഒരു ദശാബ്‌ദം മുൻപ് വരെ നാവികസേനയെ അവഗണിക്കുകയായിരുന്നെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. നേരത്തെ രാജ്യം കരമാർഗമുള്ള ഭീഷണികൾ മാത്രമേ നേരിടുന്നുളളൂ എന്നാണ് കരുതപ്പെട്ടിരുന്നത്. പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് നാവിക, കര, വ്യോമ സേനകളുടെ എല്ലാ വിഭാഗങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:കടല്‍ക്കരുത്തിന്‍റെ പര്യായം, ലോകത്തിന് മുന്നില്‍ അഭിമാനമായി ഇന്ത്യന്‍ നാവികസേന

ഇന്ത്യൻ നാവികസേന സ്വദേശിവൽക്കരണത്തിലേക്ക് നീങ്ങുകയാണെന്നും, അടുത്തിടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി മോദി കമ്മീഷൻ ചെയ്‌തതായും രാജ്‌നാഥ് സിങ് പറഞ്ഞു. നേരത്തെ, മിക്ക ഉപകരണങ്ങളും ഇറക്കുമതി ചെയ്യുമായിരുന്നു, ഇപ്പോൾ നാം വാങ്ങുന്നയാളിൽ നിന്ന് ഒരു നിർമ്മാതാവായ മാറിയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details