അഹമ്മദാബാദ് :ഇന്ത്യൻ ക്രിക്കറ്റിന്റെ അടിത്തറയായ രഞ്ജി ട്രോഫിയുടെ ഇക്കുറിയത്തെ മത്സരങ്ങള്‍ക്ക് തുടക്കം. കൊവിഡിന്റെ മൂന്നാംതരംഗ ഭീഷണിക്കിടയിൽ ശക്തമായ ബയോ ബബിള്‍ സുരക്ഷയിലാണ് 19 വേദികളിലായി ആദ്യ ദിവസം 38 മത്സരങ്ങളും നടക്കുക. കേരളമടക്കമുള്ള ടീമുകൾ ഇന്ന് കളത്തിലിറങ്ങും.
നാല് ടീമുകളുള്ള എട്ട് ഗ്രൂപ്പുകളായാണ് മത്സരം. സംയുക്ത വേദികളിലാണ് ഇത്തവണയും മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയും 41 തവണ ചാമ്പ്യന്മാരായ മുംബൈയും തമ്മിലുള്ള മത്സരമാണ് ഇതിൽ ശ്രദ്ധേയമാവുക. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഫോം കണ്ടെത്താനാവാതെ വലയുന്ന ചേതേശ്വർ പൂജാര സൗരാഷ്ട്രക്കായും അജിൻക്യ രഹാനെ മുംബൈക്കായും ഇന്നിറങ്ങും.