കേരളം

kerala

By

Published : Jun 23, 2021, 12:21 PM IST

ETV Bharat / bharat

പുതുച്ചേരി മന്ത്രിസഭ; ലഫ്റ്റനന്‍റ് ഗവർണർക്ക് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറി

ഒരു മാസം നീണ്ട മന്ത്രിസഭാ രൂപീകരണത്തിലെ അനിശ്ചിതത്വം ഇതോടെ അവസാനിച്ചിരിക്കുകയാണ്.

puducherry government formation puducherry government puducherry cabinet list puduchery CM N rangaswamy puduchery lt governor tamilasai soundarraj പുതുച്ചേരി മന്ത്രിസഭ മുഖ്യമന്ത്രി എൻ രംഗസ്വാമി ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജ് പുതുച്ചേരി വാർത്തകൾ എൻആർ കോൺഗ്രസ്-ബിജെപി സഖ്യം
പുതുച്ചേരി മന്ത്രിസഭ; ലഫ്റ്റനന്‍റ് ഗവർണർക്ക് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറി

പുതുച്ചേരി: മന്ത്രിസഭ അംഗങ്ങളുടെ ഔദ്യോഗിക പട്ടിക ലഫ്റ്റനന്‍റ് ഗവർണർക്ക് അയച്ച് മുഖ്യമന്ത്രി എൻ രംഗസ്വാമി. ബുധനാഴ്ചയാണ് മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജന് കൈമാറിയത്. ഇതോടെ മന്ത്രിസഭാ രൂപീകരണത്തിലെ അനിശ്ചിതത്വം അവസാനിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി സമർപ്പിച്ച പട്ടിക ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു നൽകും, പിന്നീട് രാഷട്രപതിക്ക് പട്ടിക കൈമാറും. രാഷ്ട്രപതി അനുമതി നൽകിയാൽ മന്ത്രസഭ രൂപീകരണം പൂർത്തിയാകും.

Also Read: പുതുച്ചേരിയിൽ സെൽവം സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

മുഖ്യമന്ത്രിയെക്കൂടാതെ എൻആർകോൺഗ്രസിൽ നിന്ന് മൂന്നു മന്ത്രിമാർ ആണ് ഉള്ളത്. ബിജെപിയിൽനിന്ന് എ നമശിവായം ഉൾപ്പടെ രണ്ടു മന്ത്രിമാരാണുള്ളത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിലധികമായെങ്കിലും പുതുച്ചേരിയിൽ മുഖ്യമന്ത്രിയും സ്പീക്കറുമല്ലാതെ മറ്റാരും ഇതുവരെ സ്ഥാനമേറ്റിരുന്നില്ല. മന്ത്രിമാരുടെ കാര്യത്തിൽ എൻആർ കോൺഗ്രസ്-ബിജെപി സഖ്യത്തിനിടയിൽ തർക്കം രൂക്ഷമായതാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിച്ചത്.

ABOUT THE AUTHOR

...view details