റാഞ്ചി: ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡിലെ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മൂന്നുപേരെ റാഞ്ചി പൊലീസ് അറസ്റ്റ് ചെയ്തു. അഭിഷേക് കുമാര്‍ ദുബൈ, അമിത് സിങ്, നിവാരണ്‍ പ്രസാദ് മഹതോ എന്നിവരാണ് അറസ്റ്റിലായതെന്നും റാഞ്ചിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.
സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് പ്രതികളായ എല്ലാവരും സമ്മതിച്ചതായും ചില രാഷ്ട്രീയക്കാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ഗോവ, മധ്യപ്രദേശ്, കര്‍ണാകട എന്നീ സംസ്ഥാനങ്ങളിലെ മുൻകാല അനുഭവം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ബിജെപിയുടെ ഇടപെടൽ അവഗണിക്കാൻ കഴിയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും കോൺഗ്രസ് എംഎൽഎ ബന്ദു തിർകി ആശ്യപ്പെട്ടു.
also read: വെറുതെ എത്ര ആളുകളെയാണ് അടിച്ചത്.... 'സാർപട്ടാ പരമ്പരൈ'യിലെ വേമ്പുലി പറയുന്നു
അതേസമയം സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളിൽ സംശയം പ്രകടിപ്പിച്ച് ബെർമോ എംഎൽഎ കുമാർ ജയ്‌മംഗൽ ജൂലൈ 22ന് കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് മൂവര്‍ സംഘം പൊലീസിന്‍റെ പിടിയിലാവുന്നത്.
എന്നാൽ സംസ്ഥാന പൊലീസ് ഭീകരത പ്രചരിപ്പിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി ആരോപിച്ചു. പിടിയിലായവര്‍ സാധാരണക്കാരാണെന്നും ഇവരെ വിട്ടയച്ച് സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും ബാബുലാൽ മറാണ്ടി പറഞ്ഞു. പൊലീസ് അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി സമരങ്ങള്‍ക്ക് തയ്യാറാണെന്നും മറാണ്ടി മുന്നറിയിപ്പ് നല്‍കി.