കേരളം

kerala

ETV Bharat / bharat

Ranchi Hotwar Jail | പോഷക കുറവിനൊപ്പം ടിബിയും വിളര്‍ച്ചയും; റാഞ്ചി ഹോത്‌വാര്‍ ജയിലിലെ തടവുകാരി മരിച്ചു - പോഷക കുറവും ടിബിയും

സീത കുമാരി എന്ന യുവതിയാണ് ഇന്നലെ മരിച്ചത്. പോഷക കുറവും ടിബിയും വിളര്‍ച്ചയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു യുവതി. സംഭവത്തില്‍ ജയില്‍ മാനേജ്‌മെന്‍റിന് നേരെ വിമര്‍ശനം രൂക്ഷമായിട്ടുണ്ട്

Ranchi Hotwar Jail inmate dies of malnutrition  Hotwar Jail inmate dies of malnutrition TB  ഹോത്‌വാര്‍ ജയിലിലെ തടവുകാരി മരിച്ചു  പോഷക കുറവിനൊപ്പം ടിബിയും വിളര്‍ച്ചയും  സീത കുമാരി  പോഷക കുറവും ടിബിയും  ഹോത്‌വാര്‍
Ranchi Hotwar Jail inmate dies of malnutrition TB other diseases

By

Published : Jul 22, 2023, 8:09 AM IST

Updated : Jul 22, 2023, 8:47 AM IST

റാഞ്ചി: പോഷകാഹാര കുറവും മറ്റ് രോഗങ്ങളും മൂലം റാഞ്ചിയിലെ ഹോത്‌വാര്‍ ജയിലിലെ തടവുകാരി മരിച്ചു. പോഷക കുറവിനൊപ്പം ടിബി, വിളര്‍ച്ച എന്നിവ സ്ഥിരീകരിച്ച 30 കാരിയായ സീത കുമാരിയാണ് ചികിത്സക്കിടെ മരിച്ചത്. 10 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ സീത കുമാരി ഇന്നലെ (ജൂലൈ 21) രാവിലെ മരണത്തിന് കീഴടങ്ങിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹോത്‌വാര്‍ ജയിലില്‍ കഴിയുകയായിരുന്ന സീത കുമാരിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജയില്‍ മാനേജ്‌മെന്‍റിലെ ഡോക്‌ടര്‍മാര്‍ ഇവരെ പരിശോധനയ്‌ക്ക് വിധേയയാക്കിയിരുന്നു. ജൂലൈ 10ന് സീത കുമാരിയെ ജയിലില്‍ നിന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. രണ്ട് ദിവസം അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതിയെ പിന്നീട് തടവുകാരുടെ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

പോഷക കുറവാണ് സീത കുമാരിയുടെ മരണത്തിന് പ്രധാന കാരണമെന്ന് വാര്‍ത്തകള്‍ വന്നതോടെ ജയില്‍ മാനേജ്‌മെന്‍റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജയിലില്‍ സീത കുമാരിക്ക് നല്‍കിയ ഭക്ഷണത്തിന്‍റെ ഗുണനിലവാരവും അളവും പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നു. അതേസമയം ഹോത്‌വാര്‍ ജയില്‍ മാനേജ്‌മെന്‍റ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

യുവതിക്ക് മറ്റ് പല രോഗങ്ങളുമുണ്ടായിരുന്നുവെന്നും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകുമെന്ന് സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ജയിൽ മാനേജ്‌മെന്‍റിന്‍റെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തിയാൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റ്‌മോർട്ടത്തിനായി മജിസ്‌ട്രേറ്റിനെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഒരാഴ്‌ച മുന്‍പാണ് ബിർസ മുണ്ട സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇയാളെ റിംസിൽ പ്രവേശിപ്പിച്ചു. ബ്രൗൺ ഷുഗർ കച്ചവടവുമായി ബന്ധപ്പെട്ട് രണ്ടാഴ്‌ച മുമ്പാണ് ഇയാൾ അറസ്റ്റിലായത്.

Last Updated : Jul 22, 2023, 8:47 AM IST

ABOUT THE AUTHOR

...view details