രൺബീർ കപൂറിനെ (Ranbir Kapoor) നായകനാക്കി സന്ദീപ് റെഡ്ഡി വംഗ (Sandeep Reddy Vanga) സംവിധാനം ചെയ്യുന്ന 'അനിമല്‍' (Animal) പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. 'അനിമല്‍' ഫസ്‌റ്റ് ലുക്ക് (Animal First Look) പുറത്തിറങ്ങിയത് മുതല്‍ സിനിമയെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.
നിലവില്‍ 'അനിമലു'മായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'അനിമല്‍' ടീസര്‍ (Animal Teaser) സംബന്ധിച്ച വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്‍ബീര്‍ കപൂറിന്‍റെ ജന്മദിനമായ സെപ്‌റ്റംബര്‍ 28ന് 'അനിമല്‍' ടീസര്‍ റിലീസ് ചെയ്യും (Animal Teaser on Ranbir Kapoor birthday).
സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ആണ് എക്‌സിലൂടെ (നേരത്തെ ട്വിറ്റര്‍) ടീസര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ടീസർ സെപ്‌തംബർ 28 ന്' -ഇപ്രകാരമാണ് സന്ദീപ് റെഡ്ഡി എക്‌സില്‍ കുറിച്ചത്. ഒപ്പം 'അനിമലി'ന്‍റെ പുതിയ പോസ്‌റ്ററും പങ്കുവച്ചിട്ടുണ്ട്. ഗംഭീര ഗെറ്റപ്പിലുള്ള രണ്‍ബീര്‍ കപൂറാണ് പുതിയ പോസ്‌റ്ററില്‍. സെപ്‌റ്റംബര്‍ 28ന് രാവിലെ 10 മണിക്ക് ടീസര്‍ റിലീസ് ചെയ്യുമെന്നും പോസ്‌റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Also Read:ക്ലീന്‍ ഷേവ് ചെയ്‌ത് സ്‌കൂള്‍ യൂണിഫോമില്‍ രണ്‍ബീര്‍ കപൂര്‍; അനിമല്‍ ദൃശ്യം ചോര്‍ന്നു
രശ്‌മിക മന്ദാന ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനിൽ കപൂർ, ബോബി ഡിയോൾ, തൃപ്‌തി ദിമ്രി തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തും. എല്ലാ സിനിമാസ്വാദകര്‍ക്കും ആസ്വദിക്കാന്‍ തക്ക ഒരു ദൃശ്യവിരുന്നായിരിക്കും 'അനിമല്‍' സമ്മാനിക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നത്.
'അനിമല്‍' നേരത്തെ സെപ്‌റ്റംബറില്‍ റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഷാരൂഖ് ഖാന്‍റെ 'ജവാന്‍' റിലീസിനെ തുടര്‍ന്നാണ് 'അനിമല്‍' റിലീസ് മാറ്റിവച്ചത്. ഡിസംബര്‍ 1 ആണ് 'അനിമലി'ന്‍റെ പുതിയ റിലീസ് തീയതി. ഹിന്ദിയ്‌ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.