ബോളിവുഡ് ബോക്‌സ് ഓഫീസില്‍ തേരോട്ടം തുടര്‍ന്ന് രൺബീർ കപൂറിന്‍റെ (Ranbir Kapoor) 'ആനിമല്‍'. രണ്‍ബീര്‍ കപൂറിന്‍റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ആനിമല്‍'. സന്ദീപ് റെഡ്ഡി വംഗ (Sandeep Reddy Vanga) സംവിധാനം ചെയ്‌ത ചിത്രം ഇതിനോടകം തന്നെ ഈ വർഷത്തെ ഏറ്റവും ഉയർന്ന കലക്ഷന്‍ നേടിയ നാലാമത്തെ ചിത്രം എന്ന റെക്കോഡും സ്വന്തമാക്കി.
ആനിമല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 300 കോടി ക്ലബ്ബിലും (Animal crossed 300 crore club in India) ആഗോളതലത്തില്‍ 500 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ് (Animal enters 500 crore club). രൺബീർ കപൂർ ചിത്രം വെറും ആറ് ദിവസം കൊണ്ടാണ് ഇന്ത്യയിൽ നിന്നും 300 കോടി രൂപ കലക്‌ട് ചെയ്‌തത്. റിലീസ് ചെയ്‌ത് ഒരാഴ്‌ച്ചയ്‌ക്കകമാണ് ചിത്രം ഈ അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ ആഴ്‌ചയിൽ തന്നെ ചിത്രം ആഗോളതലത്തില്‍ 312.96 കോടി രൂപ കലക്‌ട് ചെയ്‌തു. അതേസമയം ആറാം ദിവത്തില്‍ ചിത്രം നേടയിത് 30 കോടി രൂപയാണ്. ഇത് മറ്റ് ബോളിവുഡ് ചിത്രങ്ങളുടെ ആജീവനാന്ത കലക്ഷനേക്കാള്‍ കുറവാണ്.
ആദ്യ ദിനം 63.80 കോടി രൂപ നേടിയാണ് ആനിമൽ ഇന്ത്യയില്‍ ബോക്‌സ് ഓഫീസ് യാത്ര ആരംഭിച്ചത്. ചിത്രം ഹിന്ദി നിന്നു മാത്രം ആദ്യ ദിനം നേടിയത് 54.75 കോടി രൂപയാണ്. തെലുഗുവില്‍ നിന്നും 8.55 കോടി രൂപയും തമിഴില്‍ നിന്നും 40 ലക്ഷം രൂപയും കന്നഡയില്‍ നിന്നും 9 ലക്ഷവും മലയാളത്തില്‍ നിന്നും ഒരു 1 ലക്ഷം രൂപയുമാണ് ആനിമല്‍ ആദ്യ ദിനം സ്വന്തമാക്കിയത്.
രണ്ടാം ദിനത്തില്‍ 66.27 കോടി രൂപയാണ് ചിത്രം നേടിയത്. ഹിന്ദിയില്‍ നിന്ന് മാത്രം 58.37 കോടി രൂപയും തെലുഗുവില്‍ നിന്നും 7.3 കോടി രൂപയും തമിഴില്‍ നിന്നും 50 ലക്ഷം രൂപയും കന്നഡയില്‍ നിന്നും 9 ലക്ഷവും മലയാളത്തില്‍ നിന്നും ഒരു ലക്ഷം രൂപയുമാണ് ചിത്രം രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത്.