ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാർ Akshay Kumar നായകനായെത്തുന്ന ഒഎംജി 2 OMG 2ന്‍റെ റിലീസ് തിയതി നിര്‍മാതാക്കള്‍ പുറത്തുവിട്ടതോടെ 'അനിമല്‍' Animal റിലീസ് മാറ്റിവയ്‌ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്ഷയ് കുമാറിന്‍റെ ഒഎംജി 2 ഓഗസ്‌റ്റഅ 11നാണ് റിലീസ് ചെയ്യുക.
എന്നാല്‍, ഊഹാപോഹങ്ങൾ അവസാനിപ്പിച്ച്, 'അനിമൽ' ടീം സോഷ്യൽ മീഡിയയിൽ എത്തി. സിനിമയുടെ റിലീസ് മാറ്റിവച്ചിട്ടില്ലെന്നും പ്രഖ്യാപിച്ച തിയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. 'ഒഎംജി 2', 'ഗദർ 2' എന്നിവയ്ക്ക് മുന്നില്‍ തലകുനിച്ച് അവര്‍ക്ക് വഴിയൊരുക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല തങ്ങളെന്ന് 'അനിമൽ' ടീം വ്യക്തമാക്കി.
ഒപ്പം 'അനിമല്‍' പ്രീ ടീസർ Animal pre teaser നാളെ (ജൂണ്‍ 11) പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. രൺബീർ കപൂറും Ranbir Kapoor രശ്‌മിക മന്ദാനയും Rashmika Mandanna കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് 'അനിമല്‍'. സോഷ്യൽ മീഡിയയിലൂടെ 'അനിമൽ' സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ Sandeep Reddy Vanga സിനിമയുടെ റിലീസ് തിയതിയെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കിടുകയും ചെയ്‌തു.
'അനിമലി'ന്‍റെ പ്രീ-ടീസർ റിലീസ് തിയതിയും സമയവും വെളിപ്പെടുത്തുന്ന ഒരു പോസ്‌റ്റര്‍ സംവിധായകന്‍ പങ്കുവച്ചു. നാളെ (ജൂണ്‍ 11) രാവിലെ 11:11നാണ് 'അനിമല്‍' പ്രീ ടീസര്‍ റിലീസ് ചെയ്യുക.' - ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് സന്ദീപ് റെഡ്ഡി വംഗ കുറിച്ചത്. സിനിമയുടെ തിയേറ്റര്‍ റിലീസിന് രണ്ട് മാസം മുമ്പാണ് നിര്‍മാതാക്കള്‍ പ്രീ ടീസർ റിലീസ് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്.