കേരളം

kerala

ETV Bharat / bharat

അന്തരിച്ച അട്‌ലൂരി രാംമോഹന്‍ റാവുവിന് ആദരാഞ്ജലി അര്‍പ്പിച്ച് റാമോജി റാവു - ചന്ദ്രബാബു നായിഡു

അന്തരിച്ച റാമോജി ഗ്രൂപ്പിന്‍റെ മുന്‍ മാനേജിംഗ് എഡിറ്റര്‍ അട്‌ലൂരി രാംമോഹന്‍ റാവുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് റാമോജി ഗ്രൂപ്പിന്‍റെ മേധാവി റാമോജി റാവുവും കുടുംബാംഗങ്ങളും

Ramoji Film city  Ramoji  Ramoji Rao  Ramamohana Rao  അട്‌ലൂരി റാംമോഹന റാവു  റാമോജി റാവു  അന്ത്യാഞ്ജലി  റാമോജി  ഹൈദരാബാദ്  ചന്ദ്രബാബു നായിഡു  മാനേജിംഗ് എഡിറ്റര്‍
അന്തരിച്ച അട്‌ലൂരി രാംമോഹന്‍ റാവുവിന് ആദരാഞ്ജലി അര്‍പ്പിച്ച് റാമോജി റാവു

By

Published : Oct 22, 2022, 8:34 PM IST

Updated : Oct 22, 2022, 8:54 PM IST

ഹൈദരാബാദ്:ദശാബ്‌ദങ്ങളോളം റാമോജി ഗ്രൂപ്പിന്‍റെ മാനേജിംഗ് എഡിറ്റര്‍ സ്ഥാനം വഹിച്ചിരുന്ന അട്‌ലൂരി രാംമോഹന്‍ റാവുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് റാമോജി ഗ്രൂപ്പിന്‍റെ മേധാവി റാമോജി റാവു. ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയായിരുന്നു റാമോജി റാവു ആത്മമിത്രത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവും തെലുഗു ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവും അട്‌ലൂരി രാംമോഹന്‍ റാവുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

അന്തരിച്ച അട്‌ലൂരി രാംമോഹന്‍ റാവുവിന് ആദരാഞ്ജലി അര്‍പ്പിച്ച് റാമോജി റാവു

ദീര്‍ഘകാലം റാമോജി ഗ്രൂപ്പിന്‍റെയും ഈനാടു ദിനപത്രത്തിന്‍റെയും എംഡിയായിരുന്ന അട്‌ലൂരി രാംമോഹന്‍ റാവു (84) ഹൈദരാബാദ് എഐജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്‌ക്ക് 1.49 നാണ് അന്തരിച്ചത്. അട്‌ലൂരി രാംമോഹന്‍ റാവുവിന്‍റെ നിര്യാണത്തില്‍ റാമോജി റാവുവിന്‍റെ കുടുംബാംഗങ്ങളും മുതിര്‍ന്ന ജീവനക്കാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ നാളെ (23.10.2022) രാവിലെ 10ന് ജൂബിലി ഹിൽസിലെ മഹാപ്രസ്ഥാനത്ത് നടക്കും.

അന്തരിച്ച അട്‌ലൂരി രാംമോഹന്‍ റാവു

1935ൽ കൃഷ്ണ ജില്ലയിലെ പെടപ്പരുപുടിയില്‍ ജനിച്ച രാംമോഹൻ റാവു 1975ൽ ഈനാടു ദിനപത്രത്തിലൂടെയാണ് ജോലി ആരംഭിക്കുന്നത്. 1978 ല്‍ ഈനാടു ദിനപത്രത്തിന്‍റെ ഡയറക്‌ടറായും 1982 ല്‍ മാനേജിംഗ് ഡയറക്‌ടറായും അദ്ദേഹമെത്തി. തുടര്‍ന്ന് 1995 വരെ അദ്ദേഹം സ്ഥാപനത്തിന്‍റെ എംഡിയായി തുടര്‍ന്നു.

അന്തരിച്ച അട്‌ലൂരി രാംമോഹന്‍ റാവു

Also Read:അട്‌ലൂരി രാംമോഹൻ റാവു അന്തരിച്ചു; സംസ്‌കാരം ഞായറാഴ്‌ച

Last Updated : Oct 22, 2022, 8:54 PM IST

ABOUT THE AUTHOR

...view details