ഹൈദരാബാദ്:ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയായ ഹൈദരാബാദ് റാമോജി ഫിലിം സിറ്റി (RFC) സന്ദർശകർക്കായി തുറന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. തുറന്ന ആദ്യ ദിവസം തന്നെ ആയിരകണക്കിന് സഞ്ചാരികളാണ് ഫിലിം സിറ്റി സന്ദർശിക്കാൻ എത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സഞ്ചാരികൾക്ക് സന്ദർശനം അനുവദിക്കുന്നത്. ശാരീരിക അകലം പാലിച്ചാണ് സന്ദർശനം അനുവദിക്കുന്നത്. സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങൾ നിരന്തരം അണുവിമുക്തമാക്കുന്നുണ്ട്.
റാമോജി ഫിലിം സിറ്റി സന്ദർശകർക്കായി തുറന്നു - ramoji
ആദ്യ ദിവസം തന്നെ ആയിരകണക്കിന് സഞ്ചാരികളാണ് ഫിലിം സിറ്റി സന്ദർശിക്കാൻ എത്തിയത്.
രണ്ടായിരം ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഫിലിം സിറ്റിയിൽ നിരവധി മായ കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. സൂപ്പർഹിറ്റ് സിനിമയായ 'ബാഹുബലി'യുടെ സിനിമാ സെറ്റുകളിലെ കാഴ്ച സന്ദർശകരിൽ ഇന്നും അമ്പരപ്പ് ഉളളവാക്കുന്നു. പ്രത്യേക വാഹനങ്ങളിലായി ഒരു ഗൈഡിനൊപ്പമാണ് സന്ദർശകരുടെ ഫിലിം സിറ്റി സന്ദർശനം.
സ്പിരിറ്റ് ഓഫ് റാമോജി" പോലുള്ള വർണ്ണാഭമായ തത്സമയ പരിപാടികളും വിനോദസഞ്ചാരികൾ ആസ്വദിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരുടെ വിസ്മയകരമായ പ്രകടനങ്ങളാണ് സ്പിരിറ്റ് ഓഫ് റാമോജിയിൽ ആരങ്ങേറുന്നത്. ആർഎഫ്‌സിയുടെ സിഗ്നേച്ചർ ഷോകളിലൊന്നായ വൈൽഡ് വെസ്റ്റ് സ്റ്റണ്ട് ഷോ 60 കളിലെ ഹോളിവുഡിലെ കൗബോയ് സിനിമകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. അതേസമയം ബാക്ക്‌ലൈറ്റ് ഷോ ബാക്ക്‌ലൈറ്റ് തിയേറ്റർ പ്രത്യേക ആനിമേഷൻ മികവോടെ കഥകളെ വിവരിക്കുന്നു.