ഹൈദരാബാദ് : ലോകത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റിയില്‍ മാര്‍ച്ച് മാസം സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ഓഫര്‍. ഒരു വനിത അതിഥിക്ക് മറ്റൊരു സ്ത്രീയെ സൗജന്യമായി റാമോജി ഫിലിം സിറ്റിയില്‍ കൊണ്ടുവരാന്‍ സാധിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ 'Women's Month Special' ആയിരിക്കുമെന്ന് ഫിലിം സിറ്റി വക്താവ് ഇടിവി ഭാരതിനോട് പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തോട് (മാര്‍ച്ച് 8) അനുബന്ധിച്ചാണ് പ്രത്യേക ആനുകൂല്യം.
ഒരു വനിതയ്ക്ക് ഒരു എന്‍ട്രി ടിക്കറ്റ് എടുത്താല്‍ ഒരു ടിക്കറ്റ് തികച്ചും സൗജന്യമായിരിക്കും. ഒരു സ്ത്രീ വഹിക്കുന്ന നാനാവിധമായ ദൗത്യങ്ങളെ റാമോജി ഫിലിം സിറ്റി ആദരിക്കുന്നുവെന്ന് സ്ഥാപന വക്താവ് പറഞ്ഞു. സ്ററുഡിയോ ടൂര്‍, വിപുലമായ ഫിലിം സെറ്റുകളിലെ സന്ദര്‍ശനങ്ങള്‍, വിശാലമായ പൂന്തോട്ടങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന ജലധാരകള്‍ തുടങ്ങിയവ ആസ്വദിക്കാനാണ് അവസരമൊരുക്കുന്നത്. 'ബേഡ് പാര്‍ക്ക്, ബട്ടര്‍ഫ്ളൈ പാര്‍ക്ക്, ബോണ്‍സായി ഗാര്ഡന് എന്നിവ അതിഥികള്‍ക്ക് സന്ദര്‍ശിക്കാം. കൂടാതെ അവര്‍ക്ക് ത്രസിപ്പിക്കുന്ന അഡ്വഞ്ചര്‍ അക്റ്റിവിറ്റികളിലും പങ്കെടുക്കാം" - ഫിലിം സിറ്റി അധികൃതര്‍ പറഞ്ഞു.