ഹൈദരാബാദ് :ബിഗ് ബജറ്റ് സിനിമകളുടെ ചിത്രീകരണ തിരക്കാണിപ്പോള്‍ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ റാമോജി ഫിലിം സിറ്റിയില്‍ (Ramoji Film City). അല്ലു അർജുനും രശ്‌മിക മന്ദാനയും (Allu Arjun and Rashmika Mandanna) കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പുഷ്‌പ 2'വിന്‍റെ ചിത്രീകരണ തിരക്കുമായി അണിയറപ്രവര്‍ത്തകര്‍ ഒരുവശത്ത് (Pushpa shooting scenes). പ്രഭാസ് നായകനാകുന്ന 'സലാറി'ന്‍റെ ഷൂട്ടിംഗ് തിരക്കുമായി നിര്‍മാതാക്കള്‍ മറ്റൊരു വശത്ത് (Salaar busy shooting).
പുഷ്‌പ 2: ദി റൂൾ (Pushpa 2 The Rule) നിർമ്മാതാക്കൾ, ചിത്രത്തിലെ ഒരു മേളയുടെ പശ്ചാത്തലത്തിലുള്ള ഗാനം ചിത്രീകരിക്കുന്നതിന്‍റെ തിരക്കിലാണെന്ന് സിനിമയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ആയിരത്തോളം നർത്തകരാണ് ഈ ഗാനത്തിന്‍റെ ഭാഗമാകുന്നത് എന്നാണ് സൂചന. പ്രശസ്‌ത കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയാണ് 'പുഷ്‌പ 2' ഗാനത്തിന്‍റെ കൊറിയോഗ്രാഫര്‍ (Pushpa 2 song choreographer Ganesh Acharya).
Also Read:Allu Arjun Shares Pushpa 2 Video ആക്ഷൻ മുതൽ പാക്കപ്പ് വരെ; വീട്ടില്‍ നിന്നും ഫിലിം സിറ്റിയില്‍ എത്തിയ അല്ലുവിന്‍റെ ഒരു ദിവസത്തെ പുഷ്‌പ 2 ലോകം
ഗാനത്തിന് പുറമെ, ചിത്രത്തിലെ ഒരു സംഘട്ടന രംഗവും ചില പ്രധാന രംഗങ്ങളും (Pushpa 2 fight scene and some key scenes) റാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുമെന്നും, ഒരു മാസത്തെ ഷൂട്ടിംഗ് ഷെഡ്യൂളിൽ ഇവ പൂര്‍ത്തിയാക്കുമെന്നും സിനിമയോടടുത്ത വൃത്തങ്ങൾ അറിയിച്ചു.
2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ'യുടെ തുടർച്ചയാണ് സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്‌പ 2 ദ റൂൾ'. മൈത്രി മുവി മേക്കേഴ്‌സിന്‍റെ ബാനറിൽ നവീൻ എര്‍നേനിയും വൈ രവിശങ്കറും ചേർന്നാണ് സിനിമയുടെ നിര്‍മാണം. ദേവിശ്രീപ്രസാദാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത്.
Also Read:സലാർ വരുന്നത് ഞെട്ടിക്കാൻ തന്നെ, സിനിമയ്ക്കായി വാങ്ങിയത് 750 വാഹനങ്ങള്‍
അതേസമയം പ്രഭാസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സലാർ'. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയിലെ (Salaar directed by Prashant Neel) ഒരു ഗാനത്തിന്‍റെ ചിത്രീകരണമാണ് റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ സിമ്രത് കൗറിന്‍റെ (Simrat Kaur) കഥാപാത്രത്തിന്‍റെ ഒരു പ്രത്യേക ഗാനത്തിന്‍റെ ചിത്രീകരണമാണ് നടക്കുന്നത് എന്നാണ് സിനിമയോടടുത്ത വൃത്തങ്ങൾ പറയുന്നത്.
Also Read:110 Years Of Indian Cinema Festival At RFC : 110 ആണ്ടിന്‍റെ വിസ്‌മയ നിറവില്‍ ഇന്ത്യന്‍ സിനിമ ; അതുല്യ ആഘോഷങ്ങളുമായി റാമോജി ഫിലിം സിറ്റി
രാജു സുന്ദരം മാസ്‌റ്ററാണ് ഈ ഗാനത്തിന്‍റെ കൊറിയോഗ്രാഫര്‍ (Salaar song choreographed by Raju Sundaram Master). ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ നായികയായും (Shruti Haasan) പൃഥ്വിരാജ് പ്രതിനായകനായും എത്തുന്നു (Prithviraj as the antagonist in Salaar). ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Salaar release on this December).