കേരളം

kerala

ETV Bharat / bharat

രാമനവമി ഘോഷയാത്രക്കിടെ സംഘർഷം: അന്വേഷ്വിക്കാൻ കോണ്‍ഗ്രസ് - മധ്യപ്രദേശ് കോൺഗ്രസ് അന്വേഷണ സമിതി

ഞായറാഴ്‌ച നടന്ന ഘോഷയാത്രക്കിടെ ഒരു സംഘം ആളുകൾ പരസ്‌പരം കല്ലുകൾ എറിയുകയും പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ramnavami procession  Khargone violence Madhya Pradesh  Madhya Pradesh Congress probe committee  രാമനവമി ഘോഷയാത്ര മധ്യപ്രദേശ് സംഘർഷം  മധ്യപ്രദേശ് കോൺഗ്രസ് അന്വേഷണ സമിതി  ഖാർഗോൺ നഗരത്തിൽ അക്രമം
രാമനവമി ഘോഷയാത്രക്കിടെ സംഘർഷം: അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ച് മധ്യപ്രദേശ് കോൺഗ്രസ്

By

Published : Apr 12, 2022, 7:42 AM IST

ഭോപ്പാൽ: രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രക്കിടെ ഖാർഗോൺ നഗരത്തിൽ നടന്ന അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ മധ്യപ്രദേശ് കോൺഗ്രസ് അഞ്ചംഗ സമിതിയെ നിയോഗിച്ചതായി പാർട്ടി വൈസ് പ്രസിഡന്‍റ് സി.പി ശേഖർ. മുൻ മന്ത്രിയും എംഎൽഎയുമായ സജ്ജന സിങ് വർമ ​​ചെയർപേഴ്‌സണാകുന്ന സമിതിയിൽ മുൻ മന്ത്രിമാരായ മുകേഷ് നായക്, ബാല ബച്ചൻ, മുൻ എംപി ഗജേന്ദ്ര സിങ് രാജുഖേദി, പാർട്ടിയുടെ ന്യൂനപക്ഷ സെൽ മേധാവി ഷെയ്ഖ് അലീം എന്നിവരാണ് മറ്റ് അംഗങ്ങൾ. സമിതി സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ ശേഷം സംസ്ഥാന കോൺഗ്രസ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും.

ഞായറാഴ്‌ച നടന്ന ഘോഷയാത്രക്കിടെ ഒരു സംഘം ആളുകൾ പരസ്‌പരം കല്ലുകൾ എറിയുകയും പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ആക്രമികൾ നാല് വീടുകൾക്ക് തീയിടുകയും ചെയ്‌തു. തുടർന്ന് തലാബ് ചൗക്ക്, ഗൗശാല മാർഗ്, മോത്തിപുര പ്രദേശങ്ങളിൽ ഭരണകൂടം കർഫ്യു ഏർപ്പെടുത്തി.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അക്രമത്തെ അപലപിച്ചു രംഗത്തെത്തി. പൊതു-സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നാശനഷ്‌ടം അക്രമികളിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം അക്രമികളുടെ ഉടമസ്ഥതയിലുള്ള അനധികൃത കെട്ടിടങ്ങൾ ജില്ല ഭരണകൂടവും പൊലീസും ചേർന്ന് തകർത്തു.

Also Read: രാമനവമി ഘോഷയാത്രയ്ക്കിടെ മധ്യപ്രദേശില്‍ സംഘര്‍ഷം

ABOUT THE AUTHOR

...view details