കേരളം

kerala

ETV Bharat / bharat

കൊവിഡ് കാലത്തെ വിദ്യാർഥികളുടെയും അധ്യാപകരുടെയും പരിശ്രമങ്ങളെ പ്രശംസിച്ച് രമേശ് പൊഖ്രിയാൽ - govt during Covid-19

കൊവിഡ് സാഹചര്യത്തിൽ വിദ്യാലയങ്ങൾ പൂട്ടിയതോടെ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോയെന്ന് രമേശ് പൊഖ്രിയാൽ പറഞ്ഞു

Ramesh Pokhriyal lauds efforts of students  teachers  govt during Covid-19  കൊവിഡ് കാലത്തെ വിദ്യാർഥികളുടെയും അധ്യാപകരുടെയും പരിശ്രമങ്ങളെ പ്രശംസിച്ച് രമേശ് പൊഖ്രിയാൽ
കൊവിഡ് കാലത്തെ വിദ്യാർഥികളുടെയും അധ്യാപകരുടെയും പരിശ്രമങ്ങളെ പ്രശംസിച്ച് രമേശ് പൊഖ്രിയാൽ

By

Published : Jan 18, 2021, 10:23 PM IST

ന്യൂഡൽഹി: കൊവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളും അധ്യാപകരും സർക്കാരും നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. കേന്ദ്രീയ വിദ്യാലത്തിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് പരാമർശം.

വിവര സാങ്കേതികവിദ്യ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ എല്ലാവരും പഠിച്ചു. വിവര, ആശയവിനിമയ സാങ്കേതികവിദ്യയുടെ ഉപയോഗം ആളുകൾ പൂർണമായും പ്രയോജനപ്പെടുത്തി. വിദ്യാഭ്യാസം എന്നത് വിദ്യാലയങ്ങളെ ആശ്രയിച്ചുള്ളതാണ്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ വിദ്യാലയങ്ങൾ പൂട്ടിയതോടെ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോയെന്നും രമേശ് പൊഖ്രിയാൽ പറഞ്ഞു. ഡോ. അബ്‌ദുൾ കലാം, ഗുരു ഗോബിന്ദ് സിങ്, നേതാജി സുഭാഷ് ചന്ദ്രബോസ്, സ്വാമി വിവേകാനന്ദൻ എന്നിവരെയും അദ്ദേഹം അനുസ്‌മരിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details