കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് രാംദാസ് അത്താവലെ - മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

ക്രമസമാധാന പാലനത്തില്‍ സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു.

Ramdas Athawale writes to Amit Shah  Athawale writes to Amit Shah  President's Rule in Maharashtra  മഹാരാഷ്ട്ര  മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം  രാംദാസ് അത്താവലെ
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് രാംദാസ് അത്താവലെ

By

Published : Mar 22, 2021, 4:22 PM IST

മുംബൈ:സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ അമിത് ഷായ്ക്ക് കത്തയച്ചു. അനില്‍ ദേശ്‌മുഖിനെതിരായ പരംബീര്‍ സിങിന്‍റെ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം. ക്രമസമാധാന പാലനത്തില്‍ സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അത്താവലെ ആരോപിച്ചു. അമിത് ഷായുമായി ഉടൻ കൂടിക്കാഴ്‌ച നടത്തുമെന്നും രാംദാസ് അത്താവലെ പറഞ്ഞു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ജലാറ്റിന്‍ സ്റ്റിക്കുകളുമായി വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ സച്ചിന്‍ വാസെ ദേശ്‌മുഖിനെതിരെ ഉന്നയിച്ചിരിക്കന്നത് ഗുരുതര ആരോപണങ്ങളാണ്. എന്നാല്‍ ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണം ബിജെപിയുടെ നിർദേശപ്രകാരമാണെന്നായിരുന്നു ശിവസേനയുടെ ആരോപണം.

ABOUT THE AUTHOR

...view details