മുംബൈ: മാതൃദിനം ആചരിക്കുന്നത് പോലെ 'ഭാര്യദിന'വും വേണമെന്ന് കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവാലെ. മഹാരാഷ്ട്രയിലെ സാങ്ക്ളിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാര്യ അവളുടെ ഭര്‍ത്താവിന്‍റെ നല്ല സമയത്തും മോശം സമയത്തും വലിയ പിന്തുണയുമായി കൂടെനില്‍ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
മാതൃദിനം പോലെ 'ഭാര്യദിന'വും വേണമെന്ന് രാംദാസ് അത്താവാലെ - ഭാര്യയെ കുറിച്ചുള്ള രാംദാസ് അത്താവാലെയുടെ പ്രതികരണം
ഭര്‍ത്താവിന്‍റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ ഭാര്യയ്‌ക്ക് വലിയ പങ്കുണ്ടെന്നും കേന്ദ്ര സഹമന്ത്രി.

മാതൃദിനം പോലെ 'ഭാര്യദിന'വും വേണമെന്ന് രാംദാസ് അത്താവാലെ
ജീവിതത്തില്‍ വിജയിച്ച എല്ലാ പുരുഷന്‍മാരുടെയും പിന്നില്‍ ഒരു സ്ത്രീയുണ്ടാവും. ഭര്‍ത്താവിന്‍റെ വ്യക്തിത്വ വികാസത്തില്‍ ഭാര്യയ്‌ക്ക് വലിയ പങ്കാണുള്ളതെന്നും രാംദാസ് അത്താവാലെ പറഞ്ഞു. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചായാണ് അന്താരാഷ്ട്ര മാതൃദിനം ആചരിക്കുന്നത്.