നിവിൻ പോളി Nivin Pauly നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമചന്ദ്രബോസ് ആൻഡ് കോ' Ramachandra Boss And Co. 'ഒരു പ്രവാസി ഹൈസ്‌റ്റ്' എന്ന ടാഗ് ലൈനോടെയാണ് ഹനീഫ് അദേനി Haneef Adeni സംവിധാനം ചെയ്യുന്ന ഈ ചിത്രം റിലീസിനെത്തുന്നത്. ഓണം റിലീസായി ഓഗസ്‌റ്റ് 25ന് തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്ന സിനിമ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
പ്രേക്ഷകരില്‍ വളരെ ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' എന്നാണ് ഇതുവരെ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ അപ്‌ഡേറ്റുകള്‍ നല്‍കുന്ന സൂചന. ഇപ്പോഴിതാ സിനിമയെ കുറിച്ച് വളരെ കൗതുകമുണര്‍ത്തുന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മലയാളികൾക്ക് ഏറെ പരിചിതമായ മറ്റൊരു ഹൈസ്‌റ്റാണ് മണി ഹൈസ്‌റ്റ് Money Heist. നെറ്റ്ഫ്ലിക്‌സ് വെബ് സീരീസായ മണി ഹൈസ്‌റ്റിനും അതിലെ കഥാപാത്രങ്ങളായ പ്രൊഫസര്‍, ടോക്കിയോ, നെയ്റോബി എന്നിവര്‍ക്കെല്ലാം കേരളത്തിൽ നിരവധി ആരാധകരാണുള്ളത്.
ബെർലിൻ ആയി വിനയ് ഫോർട്ടും 'ബോസ് ആൻഡ് കോ' എന്ന പ്രവാസി കൊള്ളക്കഥയിലെ താരങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ട മണി ഹൈസ്‌റ്റിലെ കഥാപാത്രങ്ങളായാൽ എങ്ങനെ ഉണ്ടാകും? നിവിൻ പോളി പ്രൊഫസർ ആയപ്പോൾ വിജിലേഷ് കരയാട് ആണ് റിയോ ആയി എത്തുന്നത്. ഹെൽസിങ്കി ആയി ജാഫർ ഇടുക്കിയും, ടോക്കിയോ ആയി മമിത ബൈജുവും, ബെർലിൻ ആയി വിനയ് ഫോർട്ടും, നെയ്റോബി ആയി ആർഷ ബൈജുവും, ഡെൻവർ ആയി ശ്രീനാഥ് ബാബുവുമാണ് എത്തുന്നത്. വളരെ രസകരവും കൗതുകവുമായാണ് 'ബോസ് ആൻഡ് കോ' താരങ്ങളുടെ മണി ഹൈസ്‌റ്റ് ലുക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.
വിജിലേഷ് കരയാട് ആണ് റിയോ ആയി എത്തുന്നത് ഒരു പക്കാ ഫാമിലി എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിരികളാല്‍ സമ്പന്നമായ ഒരു കൊള്ള സംഘത്തിന്‍റെയും നല്ലവനായ കൊള്ളക്കാരന്‍റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ഹെൽസിങ്കി ആയി ജാഫർ ഇടുക്കി നിവിന്‍ പോളിയുടെ കരിയറിലെ 42-ാമത് ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ'. നേരത്തെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയിലെ നിവിന്‍ പോളിയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.
ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നിവിൻ പോളിയെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
നേരത്തെ സിനിമയുടെ രസകരമായ ടീസറും ഗാനവും ഫസ്‌റ്റ് ലുക്കുമൊക്കെ പുറത്തിറങ്ങിയിരുന്നു. മാസ് എന്‍ട്രിയോടു കൂടിയാണ് ചിരിപടര്‍ത്തുന്ന ടീസറില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെട്ടത്. ഒരു നല്ലവനായ കൊള്ളക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍ നിവിന്. നിവിന്‍ പോളിയുടെ കഥാപാത്രത്തിന്‍റെ ഡയലോഗുകള്‍ക്ക് കൗണ്ടര്‍ അടിക്കുന്ന ജാഫര്‍ ഇടുക്കിയെയും ടീസറില്‍ കാണാമായിരുന്നു.
മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഹനീഫ് അദേനിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ 'മിഖായേൽ' എന്ന സിനിമയ്‌ക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനവും ചെയ്യുന്ന ചിത്രം കൂടിയാണിത്. ആദ്യ സിനിമയില്‍ നിന്നും വ്യത്യസ്‌തമായി കോമഡി പശ്ചാത്തലത്തിലാണ് ഹനീഫ് അദേനി ചിത്രം ഒരുക്കിയിരിക്കുന്നത്.
വിഷ്‌ണു തണ്ടാശേരിയാണ് ഛായാഗ്രഹണം, നിഷാദ് യൂസഫ് എഡിറ്റിങും നിര്‍വഹിക്കുന്നു. സുഹൈൽ കോയയുടെ ഗാനരചനയില്‍ മിഥുൻ മുകുന്ദനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, വിഎഫ്എക്‌സ് - പ്രോമിസ് എന്നിവരും നിര്‍വഹിക്കുന്നു. ആക്ഷൻ - ഫീനിക്‌സ് പ്രഭു.
പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സമന്തക് പ്രദീപ്, ജി മുരളി, കനൽ കണ്ണൻ; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് – സന്തോഷ് കൃഷ്‌ണൻ, ഹാരിസ് ദേശം; സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യെശോധരൻ; അഡ്‌മിനിസ്ട്രേഷൻ ആന്‍ഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പോസ്‌റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, സ്‌റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, മാർക്കറ്റിങ് - ബിനു ബ്രിംഗ് ഫോർത്ത്, പിആർഓ - ശബരി.
Also Read:'ബോസ്, രാമചന്ദ്രന്‍ ബോസ്, നല്ലവനായ കൊള്ളക്കാരന്‍'; പൊട്ടിച്ചിരിപ്പിക്കാൻ നിവിനും സംഘവും