ന്യൂഡൽഹി: അയോധ്യയിലെ രാം ക്ഷേത്ര നിർമാണത്തിനായി 2500 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞതായി ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് അറിയിച്ചു.“അന്തിമ കണക്കുകൾ ഇനിയും വന്നിട്ടില്ലെങ്കിലും, മാർച്ച് 4 വരെയുളള ബാങ്കുകളുടെ കണക്കുകൾ അനുസരിച്ച് 2,500 കോടി രൂപ കടക്കുമെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് ട്വീറ്റ് ചെയ്‌തു.
രാമക്ഷേത്ര നിർമാണം; 2500 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞതായി ക്ഷേത്ര ട്രസ്‌റ്റ്
മൂന്ന് വർഷത്തിനുള്ളിൽ ക്ഷേത്രം തയ്യാറാകുമെന്നും ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് അറിയിച്ചു. 1000 കോടി രൂപയാണ് നിർമാണ ചെലവ്.
അയോധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനായുള്ള വീടുതോറുമുള്ള പ്രചരണം നിർത്തിവച്ചിട്ടുണ്ടെങ്കിലും സംഭാവന നൽകാൻ ഭക്തർക്ക് ഇപ്പോഴും അവസരമുണ്ടെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറി ജനറൽ ചമ്പത് റായ് പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ ക്ഷേത്രം തയ്യാറാകുമെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് അറിയിച്ചു. ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെങ്കിലും ക്ഷേത്രത്തിന് മുന്നിൽ ഒരു മൈതാനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ട്രസ്റ്റ് എന്ന് ചമ്പത് റായ് പറഞ്ഞു. ക്ഷേത്ര നിർമാണത്തിനായുള്ള മൊത്തം ചെലവ് 400 കോടി രൂപയാകുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഇത് 1000 കോടി രൂപ ആകുമെന്ന് റായ് കൂട്ടിച്ചേർത്തു. അയോധ്യയിലെ രാമ ക്ഷേത്ര നിർമ്മാണ ചുമതല ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റിനാണ്.