അയോധ്യ: രാമ ക്ഷേത്രത്തിന്‍റെ നിർമാണത്തിന് മകര സംക്രാന്തി ദിനമായ ജനുവരി 15ന് തുടക്കമാകും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശ്രീരാമ ജൻമഭൂമി ട്രസ്റ്റ് അധികൃതർ അറിയിച്ചു. ക്ഷേത്രത്തിന്‍റെ രൂപകല്‍പ്പന തയ്യാറായതായും അധികൃതര്‍ പറഞ്ഞു . അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രത്തിന്‍റെ നിര്‍മാണം. 360 അടി നീളത്തില്‍ മൂന്ന് നിലകളായാണ് ക്ഷേത്രം പണിയുന്നത്. 235 അടി വീതിയും 161 അടി ഉയരവുമുണ്ടെന്ന് അധികൃതർ അറിയിച്ചു. 400 വർഷത്തേക്ക് ദീർഘായുസ് ലഭിക്കുന്ന പ്രത്യേക സിമന്‍റാണ് നിര്‍മാണത്തിന് ഉപയോഗിക്കുക. ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള ഗോവണി 22 പടികളുള്ളതായിരിക്കും .ഒപ്പം എസ്‌കലേറ്ററും സ്ഥാപിക്കും.
രാമക്ഷേത്ര നിര്‍മാണ പ്രവൃത്തികള്‍ക്ക് മകര സംക്രാന്തി ദിനത്തില്‍ തുടക്കമാകും - രാമക്ഷേത്ര നിര്‍മാണം വാര്‍ത്തകള്‍
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശ്രീരാമ ജൻമഭൂമി ട്രസ്റ്റ് അധികൃതർ

65 ഏക്കറോളം സ്ഥലത്ത് മറ്റ് നിർമാണ ജോലികളും ഒരേസമയം നടക്കും. 2023 ഡിസംബറോടെ ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാകുമെന്നും ശേഷം പ്രതിദിനം 50000 തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് പറഞ്ഞു. അതേസമയം രാമക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവന ശേഖരണം ജനുവരിയില്‍ ആരംഭിച്ച് മാഗ് പൂർണിമ വരെ തുടരും. നാല് ലക്ഷത്തോളം പ്രവർത്തകർ 11 കോടി വീടുകൾ സന്ദർശിക്കുകയും ചെയ്യും. 10 രൂപ, 100 രൂപ, 1000 രൂപ എന്നിവയുടെ കൂപ്പണുകളാണ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുക. കൂടുതൽ നൽകാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി അതിന് രസീതുകൾ നൽകും. 2019 നവംബർ ഒമ്പതിനാണ് രാമക്ഷേത്രത്തിന് അനുകൂലമായി ചരിത്രപരമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.