ലക്‌നൗ :രാമജന്‍മ ഭൂമി ട്രസ്റ്റ് സ്ഥലം വാങ്ങിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍,പഠിക്കാതെ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് ജനറല്‍ സെക്രട്ടറി ചമ്പത് റോയ്. സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് തേജ് നാരായൺ പാണ്ഡെയാണ് അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.
'അവർ ഞങ്ങളുടെ മേൽ ആരോപണം ഉന്നയിക്കുന്നു. കഴിഞ്ഞ 100 വർഷമായി ഇങ്ങനെയാണ്. മഹാത്മാഗാന്ധിയുടെ മരണത്തിനും അവർ ഞങ്ങളെ കുറ്റപ്പെടുത്തി. ഒരു പഠനവുമില്ലാതെ ഞാൻ ഇക്കാര്യത്തിൽ ഒന്നും പറയില്ല'- റായ് പറഞ്ഞു.
read more:ഭൂമി ഇടപാടിൽ രാമ ജന്മഭൂമി ട്രസ്റ്റിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തേജ് നാരായൺ പാണ്ഡെട
രാമക്ഷേത്ര നിർമാണ സമിതി ചെയർമാൻ നിപേന്ദ്ര മിശ്ര അധ്യക്ഷനായി ട്രസ്റ്റികളും എഞ്ചിനീയർമാരും പങ്കെടുത്ത യോഗത്തിൽ പങ്കെടുത്ത ശേഷമാണ് റായ് സംസാരിച്ചത്. അടുത്ത യോഗം തിങ്കളാഴ്ച സർക്യൂട്ട് ഹൗസിൽ നടക്കും.