മുംബൈ :രാജമൗലിക്ക് മാത്രമേ ജൂനിയർ എൻ.ടി.ആറിനെയും തന്നെയും പോലുള്ള രണ്ട് താരങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്ന് തെലുങ്ക് നടന്‍ രാം ചരൺ. ജനുവരി ഏഴിന് 'ആര്‍.ആര്‍.ആര്‍' ചിത്രം പുറത്തിറങ്ങാനിരിക്കെ പി.ടി.ഐയോട് മനസ് തുറക്കുകയായിരുന്നു നടന്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത് രാജമൗലി എന്ന ഒരേയൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.ആര്‍.ആറിന്‍റെ കഥ എന്നെ ആകർഷിച്ചു. രണ്ട് വലിയ താരങ്ങൾ ഒരുമിക്കുന്നത് സാധ്യമാണ്. ബോളിവുഡിലടക്കം നമ്മള്‍ അങ്ങനെ കണ്ടിട്ടുണ്ട്. എന്നാൽ പിന്നീട് ആ ശീലം നിലച്ചുപോയി.
മൾട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ പുറത്തിറങ്ങാത്തതിന്‍റെ കാരണം എനിക്കറിയില്ല. ചിലപ്പോള്‍ ബഡ്‌ജറ്റായിരിക്കും പ്രധാന വിഷയം. എന്നാൽ ഒരു രാജമൗലി ചിത്രത്തിന് മാത്രമേ ഞങ്ങളെപ്പോലുള്ള രണ്ട് താരങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുകയുള്ളൂ. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലെ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള സാങ്കൽപ്പിക കഥയാണ് രാജമൗലി ചിത്രം.
ALSO READ:Salman Khan Bitten By Snake: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു
450 കോടി രൂപയില്‍ ഒരുങ്ങിയ സിനിമ റിലീസിന് മുന്‍പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വി. വിജയേന്ദ്രപ്രസാദിന്‍റേതാണ് തിരക്കഥ.