ടോക്കിയോ: ആർആർആർ ചിത്രത്തിന്‍റെ പ്രൊമോഷനുകൾക്കായി രാംചരണും ജൂനിയർ എൻടിആറും ഉൾപ്പെടെയുള്ള താരങ്ങൾ ഇപ്പോൾ ജപ്പാനിലാണ്. ഒക്‌ടോബർ 21നാണ് ചിത്രം ജപ്പാനിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്‍റെ റിലീസിന് ശേഷം ജപ്പാനിലെ റോഡിലൂടെ നടക്കുന്ന ആർആർആർ ടീമിന്‍റെ ദൃശ്യങ്ങൾ വൈറലാകുകയാണ്.
ഭാര്യമാർക്കൊപ്പം ജപ്പാൻ തെരുവില്‍ കൈകോർത്ത് രാംചരണും ജൂനിയർ എൻടിആറും; ദൃശ്യങ്ങൾ ഏറ്റെടുത്ത് ആരാധകർ - ലക്ഷ്‌മി പ്രണതി
ചുവന്ന റോസാപ്പൂക്കൾ കൈയിൽ പിടിച്ച ഉപാസന കാമിനേനി കൊനിഡെല, ലക്ഷ്‌മി പ്രണതി എന്നിവർക്കൊപ്പം രാം ചരണും ജൂനിയർ എൻടിആറും നടക്കുന്ന ദൃശ്യങ്ങൾ ആരാധകരുടെ മനംകവരുകയാണ്.
ഭാര്യമാർക്കൊപ്പം ഷിബുയ ക്രോസിങ്ങിലൂടെ കൈകോർത്ത് രാംചരണും എൻടിആറും; ദൃശ്യങ്ങൾ ഏറ്റെടുത്ത് ആരാധകർ
രാം ചരണും ജൂനിയർ എൻടിആറും ഇരുവരുടെയും ഭാര്യമാരായ ഉപാസന കാമിനേനി കൊനിഡെല, ലക്ഷ്‌മി പ്രണതി എന്നിവർക്കൊപ്പം കൈകോർത്ത് നടക്കുന്നതാണ് ദൃശ്യങ്ങളിൽ. ലോകത്തിലെ ഏറ്റവും തിരക്കേറിയ പെഡസ്ട്രിയൻ ക്രോസിങ് ആയ ഷിബുയ ക്രോസിങ്ങിലൂടെയാണ് താരങ്ങൾ ഭാര്യമാർക്കൊപ്പം കൈകോർത്ത് നടക്കുന്നത്. ചുവന്ന റോസാപ്പൂക്കളും കൈയിൽ പിടിച്ചാണ് ഭാര്യമാർ നടക്കുന്നത്. താരങ്ങളുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.